കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രിച്ചു
Thursday, December 1, 2022 11:31 PM IST
ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​ർ - പ്ര​ക്കാ​നം - ഇ​ല​ന്തൂ​ർ റോ​ഡി​ൽ ചീ​ക്ക​നാ​ൽ ക​ത്തോ​ലി​ക്കാ പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ച​ന്ദ​ന​പ്പ​ള്ളി തെ​ക്കേ​മു​റി​യി​ൽ പ്ര​വീ​ൺ കോ​ശി(35) യാ​ണ് മ​രി​ച്ച​ത്
ഇ​ല​ന്തൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റും ഓ​മ​ല്ലൂ​ർ ഭാ​ത്തു​നി​ന്നും വ​ന്ന സ്കൂ​ട്ട​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​ൽ പ്ര​വീ​ണി​നൊ​പ്പം സ​ഞ്ച​രി​ച്ച പി​തൃ​സ​ഹോ​ദ​ര പു​ത്ര​ൻ ഷി​ബു ഡേ​വി​ഡി​നും(42) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഷി​ബു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ത്തൂ​ർ സ്വ​ദേ​ശി മോ​ൻ​സി സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
സ്കൂ​ട്ട​റി​നു പി​ന്നി​ലി​രു​ന്ന ഷി​ബു ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ പാ​ര​പെ​റ്റി​ൽ ചെ​ന്ന് ഇ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഷി​ബു​വി​ന്റെ വീ​ടി​ന്റെ പാ​ലു​കാ​ച്ചാ​ലി​ന് ബ​ന്ധു​ക്ക​ളെ ക്ഷ​ണി​ക്കാ​ൻ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ജോ​ജി ടി. ​വ​ർ​ഗീ​സ് (അ​ധ്യാ​പി​ക സെ​ൻ്റ് ജോ​ർ​ജ് മൗ​ണ്ട് എ​ച്ച്എ​സ് കൈ​പ്പ​ട്ടൂ​ർ): മ​ക​ൾ: നി​മ പ്ര​വീ​ൺ.