ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ഇ​ന്ന്
Thursday, December 1, 2022 11:31 PM IST
എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സ് തി​രു​മൂ​ല​പു​രം: വേ​ദി ഒ​ന്ന് - മി​മി​ക്രി, മോ​ണോ​ആ​ക്ട്, വേ​ദി ര​ണ്ട് - ക​ഥാ​പ്ര​സം​ഗം, വേ​ദി മൂ​ന്ന് - പ​ദ്യം​ചൊ​ല്ല​ൽ (ഇം​ഗ്ലീ​ഷ്), പ്ര​സം​ഗം (ഇം​ഗ്ലീ​ഷ്), വേ​ദി നാ​ല് - അ​റ​ബി​ക് ക​ലോ​ത്സ​വം. തി​രു​മൂ​ല​വി​ലാ​സം യു​പി​എ​സ്: വേ​ദി അ​ഞ്ച് - കു​ച്ചി​പ്പു​ടി. എം​ഡി​ഇ​എം എ​ൽ​പി​എ​സ്: വേ​ദി ആ​റ് - ചെ​ണ്ട, താ​യ​ന്പ​ക, മ​ദ്ദ​ളം, ചെ​ണ്ട​മേ​ളം, പ​ഞ്ച​വാ​ദ്യം. ബാ​ലി​ക​മാ​ഠം എ​ച്ച്എ​സ്എ​സ്: വേ​ദി ഏ​ഴ് - പ്ര​സം​ഗം (മ​ല​യാ​ളം), അ​ക്ഷ​ര​ശ്ലോ​കം, കാ​വ്യ​കേ​ളി, വേ​ദി എ​ട്ട് - പ​ദ്യം ചൊ​ല്ല​ൽ (ഹി​ന്ദി), പ്ര​സം​ഗം (ഹി​ന്ദി).

നാ​ലു ശി​ഷ്യ​ർ​ക്കും ഒ​ന്നാം സ്ഥാ​നം,
നി​ഖി​ലി​ന് അ​ഭി​മാ​ന നി​മി​ഷം

തി​രു​വ​ല്ല: ചാ​ക്യാ​ർ​കൂ​ത്ത് മ​ത്സ​ര​ത്തി​ൽ നാ​ലു ശി​ഷ്യ​ര്‍​ക്കും ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തോ​ടെ ക​ലോ​ത്സ​വ ന​ഗ​റി​ല്‍ താ​ര​മാ​യി ക​ലാ​മ​ണ്ഡ​ലം നി​ഖി​ല്‍ മ​ല​യാ​ല​പ്പു​ഴ.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ ജെ. ​ഗൗ​രി​ന​ന്ദ​ന​യും ഹൈ​സ്കൂ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ബ​ഥ​നി ആ​ശ്ര​മം സ്കൂ​ള്‍ ചെ​റു​കു​ള​ഞ്ഞി​യി​ലെ അ​ക്ഷ​ര ജി​നോ​ജ് , ഹൈ​സ്കൂ​ള്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ കി​ട​ങ്ങ​ന്നൂ​ര്‍ എ​സ് വി​ജി​വി എ​ച്ച്എ​സ്എ​സി​ലെ പി.​ഗോ​പി​കൃ​ഷ്ണ​ന്‍, യു​പി വി​ഭാ​ഗ​ത്തി​ല്‍ മ​ല​യാ​ല​പ്പു​ഴ എ​ന്‍​എ​സ്എ​സ് എ.​വി അ​ഭി​ന​ന്ദ് എ​ന്നി​വ​രാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ കൃ​ഷ്ണാ​ര്‍​ജു​ന യു​ദ്ധ​ത്തി​ലെ ഗ​യാ​വ​ധ​വും യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ക​ല്യാ​ണ സൗ​ഗ​ന്ധി​ക​വു​മാ​ണ് മ​ത്സ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ക്ക​മേ​ള​ക്കാ​രാ​യി നാ​ലു പേ​ര്‍​ക്കു​മൊ​പ്പം ക​ലാ​മ​ണ്ഡ​ലം ഹ​രി​ദേ​വ്, ക​ലാ​മ​ണ്ഡ​ലം അ​ഭി​ന​ന്ദ്, ക​ലാ​മ​ണ്ഡ​ലം അ​രു​ണ്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് ഉ​പ​ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ശി​ഷ്യ​ര്‍ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.