ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും
Thursday, December 1, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: പ​ന്ത​ൽ, ഡെ​ക്ക​റേ​ഷ​ൻ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വാ​ട​ക സ്റ്റോ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഹ​യ​ർ​ ഗു​ഡ്സ് ഒാ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്കു​മാ​ർ ത​ട്ട​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ​ൻ സോ​മ​സൂ​ര്യ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ പ്ര​തി​നി​ധി സ​മ്മേ​ള​നം ഇ​ന്ന് ര​ണ്ടി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സാ​ദ്കു​മാ​ർ ത​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
നാ​ളെ രാ​വി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ നി​ന്ന് ന​ഗ​രം ചു​റ്റി ഘോ​ഷ​യാ​ത്ര ന​ട​ക്കും. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്രി​സ്മ​സ്
ആ​ഘോ​ഷം ഇ​ന്ന്

കോ​ഴ​ഞ്ചേ​രി: തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി​യും മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം മാ​രാ​മ​ൺ സെ​ൻ​റ​റും ചേ​ർ​ന്നൊ​രു​ക്കു​ന്ന ‘മ​ണ്ണി​ൽ സം​ഗീ​തം’ ക്രി​സ്മ​സ് രാ​വ് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത സ​ന്ധ്യ, ഫു​ഡ് ഫെസ്റ്റ്, പു​ഷ്പ​ഫ​ല സ​സ്യപ്ര​ദ​ർ​ശ​നം, കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ഗെ​യി​മു​ക​ൾ തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റ​വ. സി​ബി മാ​ത്യു, അ​ജി​ൻ ക​ലാ​ഭ​വ​ൻ, ഗാ​യി​ക ച​ന്ദ്ര​ലേ​ഖ, ആ​ർ​ദ്രാ സാ​ജ​ൻ, അ​നി​ൽ കൈ​പ്പ​ട്ടൂർ, വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യവർ ക​ലാ​സ​ന്ധ്യ​യി​ൽ പ​ങ്കു​ചേ​രും.