ല​ഹ​രിവി​രു​ദ്ധ​ പ്ര​ചാ​ര​ണ വാ​ഹ​ന റാ​ലി നാ​ളെ
Thursday, December 1, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രിവി​രു​ദ്ധ പ്ര​ചാ​ര​ണ വാ​ഹ​ന റാ​ലി ഉ​ണ​ര്‍​വ് 2022 നാ​ളെ രാ​വി​ലെ 10.30 ന് ​പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കും. സ​മാ​പ​ന സ​മ്മേ​ള​ന​ം പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെയ്യും. ആ​ര്‍​ടി​ഒ എ.​കെ. ദി​ലു സ​ന്ദേ​ശം ന​ല്‍​കും.

എ​ഫ്എ​ഫ്കെ ച​ല​ച്ചി​ത്ര​വ​ണ്ടി​ക്ക്
സ്വീ​ക​ര​ണം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ഒ​ന്പ​തു മു​ത​ൽ 16 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള ടൂ​റിം​ഗ് ടാ​ക്കീ​സി​ന്‍റെ ച​ല​ച്ചി​ത്ര വ​ണ്ടി​ക്ക് ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സ്ക്ല​ബ് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.