ഗ​വി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​ പാ​ക്കേ​ജ്
Thursday, December 1, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം

പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ രാ​ത്രി താ​മ​സ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് ഗ​വി​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​നോ​ദ​യാ​ത്രാ പാ​ക്കേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​കരും മ​റ്റു യാ​ത്ര​ക്കാ​രും ഉ​ള്‍​പ്പെ​ടെ 37 പേ​ര്‍​ക്ക് രാ​ത്രി താ​മ​സി​ക്കാ​നു​ള്ള ഡോ​ര്‍​മി​റ്റ​റി സൗ​ക​ര്യ​ം‍ എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ഒ​രു​ക്കു​മെ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട ഡി​ടി​ഒ തോ​മ​സ് മാ​ത്യു, വാ​ര്‍​ഡം​ഗം എ​സ്. ഷ​മീ​ര്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ ജി.​ഗി​രീ​ഷ് കു​മാ​ര്‍, ആ​ര്‍.​അ​ജി, എ​സ്. സു​ജി​ത്ത്, ടി. ​വേ​ണു​ഗോ​പാ​ല്‍, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, പി.​കെ ജ​യ​പ്ര​കാ​ശ്, ബ​ജ​റ്റ് ടൂ​റി​സം കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ളാ​യ സു​മേ​ഷ്, സ​ന്തോ​ഷ്, ആ​ര്‍. അ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ​വി​യി​ലേ​ക്ക് പ്ര​തി​ദി​നം
മൂ​ന്ന് സ​ർ​വീ​സു​ക​ൾ

ബ​ജ​റ്റ് ടൂ​റി​സം പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​നോ​ദ​യാ​ത്രാ പാ​ക്കേ​ജി​ന് സംസ്ഥാനത്തിന്‍റെ എ​ല്ലാ ഭാ​ഗ​ത്തുനി​ന്നു​ള്ള ജ​ന​ങ്ങ​ളി​ല്‍നി​ന്നും വ​ലി​യ പി​ന്തു​ണ​യാ​ണു ല​ഭി​ക്കു​ന്ന​ത്. ദി​വ​സ​വും മൂ​ന്നു ബ​സു​ക​ളാ​ണ് പ​ല ഡി​പ്പോ​ക​ളി​ല്‍ നി​ന്നാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച് ഇ​വി​ടെനി​ന്നു​ള്ള ബ​സി​ലാ​ണ് ഗ​വി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക.

മു​പ്പ​ത് ദി​വ​സ​ത്തേ​ക്കു​ള്ള
ബു​ക്കിം​ഗ് ക​ഴി​ഞ്ഞു

പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്നു പു​റ​പ്പെ​ടു​ന്ന യാ​ത്ര​യ്ക്ക് പ്ര​വേ​ശ​ന​ഫീ​സ്, ബോ​ട്ടിം​ഗ്, ഉ​ച്ച​യൂ​ണ്, യാ​ത്രാ നി​ര​ക്ക് ഉ​ള്‍​പ്പെ​ടെ 1300 രൂ​പ​യാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളാ​യ മൂ​ഴി​യാ​ര്‍, ക​ക്കി, ആ​ന​ത്തോ​ട്, പ​മ്പ, ഗ​വി തു​ട​ങ്ങി​യ​വ​യും മൊ​ട്ട​ക്കു​ന്നു​ക​ളും പു​ല്‍​മൈ​താ​ന​ങ്ങ​ളും അ​ട​ങ്ങി​യ പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത​യും കാ​ന​ന​ഭം​ഗി​യും ആ​സ്വ​ദി​ച്ച് ഗ​വി​യി​ല്‍ എ​ത്താം.

തു​ട​ര്‍​ന്ന് ബോ​ട്ടിം​ഗും ഉ​ച്ചയൂ​ണും ക​ഴി​ഞ്ഞ് വ​ണ്ടി​പ്പെ​രി​യാ​ര്‍വ​ഴി പാ​ഞ്ചാ​ലി​മേ​ടും ക​ണ്ട് തി​രി​ച്ച് പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തു​ന്ന​താ​ണ് പാ​ക്കേ​ജ്. ദി​വ​സ​വും രാ​വി​ലെ ഏ​ഴി​നു പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്ന് യാ​ത്ര തു​ട​ങ്ങും. രാ​ത്രി എ​ട്ട​ര​യോ​ടെ മ​ട​ങ്ങി​യെ​ത്തും.

കോ​ഴി​ക്കോ​ട് പാ​ക്കേ​ജ്
ര​ണ്ടു​ദി​വ​സം

കോ​ഴി​ക്കോ​ട്ടു നി​ന്നു തു​ട​ങ്ങു​ന്ന പാ​ക്കേ​ജ് ര​ണ്ടുദി​വ​സം നീ​ളു​ന്ന​താ​ണ്. കു​മ​ര​കം ഉ​ള്‍​പ്പെ​ടെയുള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലൂ​ടെ പോ​കു​ന്ന​താ​ണ് പാ​ക്കേജ് പു​ല​ർ​ച്ചെ 5.30നും ​രാ​വി​ലെ 6.30നും ​നി​ല​വി​ലു​ള്ള പ​ത്ത​നം​തി​ട്ട - ഗ​വി സ​ർ​വീ​സു​ക​ൾ​ക്കു പു​റ​മേ​യാ​ണ് പാ​ക്കേ​ജ് ടൂ​ർ.