ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി 24 ഇ​ട​ത്താ​വ​ള​ങ്ങ​ള്‍
Sunday, November 27, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 24 ഇ​ട​ത്താ​വ​ള​ങ്ങ​ള്‍ സ​ജ്ജ​മാ​യി. ഇ​ട​ത്താ​വ​ള​ങ്ങ​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. എ​ല്ലാ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വി​രി വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം, ആ​ഹാ​രം, കു​ടി​വെ​ള്ളം, ശൗ​ചാ​ല​യം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും എ​ല്ലാ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ട​ത്താ​വ​ള​ങ്ങ​ള്‍‌:

അ​ടൂ​ര്‍ ഏ​ഴം​കു​ളം ദേ​വീ​ക്ഷേ​ത്രം, പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്രം, കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്രം, കൊ​ടു​മ​ണ്‍ തോ​ലു​ഴം ജം​ഗ്ഷ​ന്‍‌, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഇ​ട​ത്താ​വ​ളം, ഓ​മ​ല്ലൂ​ര്‍ ര​ക്ത​ക​ണ്ഠ സ്വാ​മി ക്ഷേ​ത്രം, മ​ല​യാ​ല​പ്പു​ഴ ദേ​വി ക്ഷേ​ത്രം, ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്രം, കോ​ഴ​ഞ്ചേ​രി ആ​ല്‍​ത്ത​റ ജം​ഗ്ഷ​ന്‍‌, അ​യി​രൂ​ര്‍ ക്ഷേ​ത്രം, തെ​ള്ളി​യൂ​ര്‍‌, തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം, മീ​ന്ത​ല​ക്ക​ര ശാ​സ്താ ക്ഷേ​ത്രം, റാ​ന്നി ഇ​ട​ത്താ​വ​ളം പ​ഴ​വ​ങ്ങാ​ടി, റാ​ന്നി രാ​മ​പു​രം ക്ഷേ​ത്രം, കൂ​നം​ക​ര ശ​ബ​രീ ശ​ര​ണാ​ശ്ര​മം, പെ​രു​നാ​ട് ഇ​ട​ത്താ​വ​ളം, പെ​രു​നാ​ട് യോ​ഗ​മ​യാ​ന​ന്ദ ആ​ശ്ര​മം, വ​ട​ശേ​രി​ക്ക​ര ചെ​റി​യ​കാ​വ് ദേ​വി ക്ഷേ​ത്രം, വ​ട​ശേ​രി​ക്ക​ര പ്ര​യാ​ര്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, പെ​രു​നാ​ട് ക​ക്കാ​ട്‌​കോ​യി​ക്ക​ല്‍ ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്രം, പെ​രു​നാ​ട് മാ​ട​മ​ണ്‍ ഋ​ഷി​കേ​ശ ക്ഷേ​ത്രം, കു​ള​ന​ട ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം, കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ഇ​ട​ത്താ​വ​ളം.