കോ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ക​ല​ഞ്ഞൂ​ർ സ്കൂ​ളു​ക​ൾ ​നേ​ട്ടം കൊ​യ്തു
Friday, November 25, 2022 10:25 PM IST
പ്ര​മാ​ടം: കോ​ന്നി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ല​ഞ്ഞൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് നേ​ട്ടം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തും ആ​ർ​വി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ൽ ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, വ​ക​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ന്നീ സ്കു​ളു​ക​ൾ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, കോ​ന്നി ആ​ർ​വി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. എ​ൽ​പി വി​ഭാ​ഗം ഓ​വ​റോ​ൾ കി​രീ​ടം ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ്, വ​ള്ളി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളു​ക​ൾ​ക്കാ​ണ്. ര​ണ്ടാം സ്ഥാ​നം ളാ​ക്കൂ​ർ, പ്ര​മാ​ടം ജി​എ​ൽ​പി​എ​സു​ക​ൾ പ​ങ്കി​ട്ടു.
യു​പി സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ മ​ല്ല​ശേ​രി കെ​എം യു​പി​എ​സ് ഒ​ന്നാ​മ​തും ഐ​ര​വ​ൺ പി​എ​സ്‌​വി​പി​എം സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ച്ച്എ​സ് സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ എ​ച്ച്എ​സ്എ​സി​നാ​ണ് ഓ​വ​റ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്. ര​ണ്ടാം സ്ഥാ​നം ഐ​ര​വ​ൺ സ്കൂ​ളും നേ​ടി.
അ​റ​ബി ക​ലോ​ത്സ​വം(​എ​ൽ പി) ​ഓ​വ​റോ​ൾ കി​രീ​ടം ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സും എ​ൽ​പി​ജി എ​സ് കോ​ന്നി​യും പ​ങ്കി​ട്ടു.​ര​ണ്ടാം സ്ഥാ​നം പി​എ​സ് വി​പി​എം ഐ​ര​വ​ൺ, കോ​ന്നി ജി ​എ​ച്ച് എ​സ് എ​സ് എ​ന്നി​വ​രും നേ​ടി. അ​റ​ബി ക​ലോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ൽ ഐ​ര​വ​ൺ പി​എ​സ് വി​പി​എം സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​റ​ബി എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തും ഐ​ര​വ​ൺ പി ​സ് വി​പി​എം ര​ണ്ടാ​മ​തും എ​ത്തി.
സ​മാ​പ​ന സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​നീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു ചാ​ർ​ളി​യു​ടെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. പ​ത്ത​നം​തി​ട്ട എ​സ്എ​ച്ച്ഒ ജ്യോ​തി സു​ധാ​ക​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.