ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യി​ല്‍ മെ​മ്മോ​റി​യ​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Thursday, November 24, 2022 10:19 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ല​നാ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യി​ലി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

മി​ക​ച്ച ക്ഷീ​ര ക​ര്‍​ഷ​ക​ൻ മു​രി​ക്ക​ടി ബേ​ബി സെ​ബാ​സ്റ്റ്യ​ൻ ഗ​ണ​പ​തി​പ്ലാ​ക്ക​ലി​ന് കാ​ഷ് അ​വാ​ര്‍​ഡും ഫ​ല​ക​വും മു​രി​ക്ക​ടി ക്ഷീ​ര സം​ഘ​ത്തി​ന് മൊ​മെ​ന്‍റോ​യും ന​ല്‍​കി. മ​ല​നാ​ട് ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ളി​ല്‍ ക​ഴി​ഞ്ഞ പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്കു വാ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക്കും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

മ​ല​നാ​ട് മി​ല്‍​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ളും മ​ല​നാ​ട് മി​ല്‍​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, ജ​യ​കു​മാ​ര്‍ മ​ന്ന​ത്ത്, സാ​ജ​ന്‍ എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.