അ​യ്യ​പ്പ ഭാ​ഗ​വ​ത സ​മീ​ക്ഷ മ​ഹാ​സ​ത്രം ന​വം​ബ​ർ 17 മു​ത​ൽ
Friday, October 7, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി വൈ​ക്കം മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ കേ​ന്ദ്ര​മാ​ക്കി അ​യ്യ​പ്പ ധ​ർ​മ സേ​വാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വം​ബ​ർ 17 മു​ത​ൽ പ്ര​ഥ​മ അ​യ്യ​പ്പ​ഭാ​ഗ​വ​ത സ​മീ​ക്ഷ മ​ഹാ​സ​ത്രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ 27ന് ​പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടെ മ​ഹാ സ​ത്രം സ​മാ​പി​ക്കും.
ഡി​സം​ബ​ർ 15 മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് അ​യ്യ​പ്പ ഭാ​ഗ​വ​ത സ​ത്ര​ത്തി​ന്‍റെ മു​ഖ്യ ച​ട​ങ്ങു​ക​ൾ. സ​ത്ര​വേ​ദി​യി​ൽ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള അ​യ്യ​പ്പ​വി​ഗ്ര​ഹ​വും ധ​ർ​മ പ​താ​ക​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ഡി​സം​ബ​ർ എ​ട്ടി​ന് ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
പു​ണ്യ​ഗ്ര​ന്ഥ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ര​ഥ ഘോ​ഷ​യാ​ത്ര ഡി​സം​ബ​ർ 14ന് ​അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ക്കും.
ഡി​സം​ബ​ർ 15ന് ​മൂ​ന്നി​ന് ഘോ​ഷ​യാ​ത്ര​ക​ൾ റാ​ന്നി​യി​ൽ സം​ഗ​മി​ച്ച് മ​ഹാ​ഘോ​ഷ​യാ​ത്ര​യാ​യി യ​ജ്ഞ​വേ​ദി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രും സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. അ​ജി​ത്ത് കു​മാ​ർ, പ്ര​സാ​ദ് കു​ഴി​ക്കാ​ല, ഗോ​പ​ൻ ചെ​ന്നി​ത്ത​ല, ശ്രീ​ജി​ത്ത് അ​യി​രൂ​ർ, പി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ പെ​രു​മ്പെ​ട്ടി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.