പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി
Friday, October 7, 2022 10:23 PM IST
കോ​ന്നി: ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഉ​ത്ത​ര​കു​മ​രം​പേ​രൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും കൊ​ന്ന​പ്പാ​റ വി​എ​ന്‍​എ​സ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ്‌ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി വ​ന്യ​ജീ​വി​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഞ​ള​ളൂ​ര്‍ മു​ത​ല്‍ എ​ലി​മു​ള​ളും​പ്ലാ​ക്ക​ല്‍ വ​രെ​യു​ള​ള റോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.
കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ന്നി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ജോ​ജി ജെ​യിം​സ്, ഉ​ത്ത​ര​കു​മ​രം​പേ​രൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ മ​ധു​സൂ​ദ​ന​ന്‍ പി​ള്ള, ബീ​റ്റ്ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​ഖി എ​സ്. രാ​ജ​ന്‍, ഫോ​റ​സ്റ്റ് വാ​ച്ച​ര്‍ ബി. ​റ​ഹിം, വി​എ​ന്‍​എ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വി. ​ര​ഞ്ജി​ത്ത്, വി​എ​ന്‍​എ​സ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം ത​ല​വ​ന്‍ ശോ​ഭാ​കു​മാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.