ഈ​വി ക​ലാ​മ​ണ്ഡ​ലം വി​ദ്യാ​രം​ഭം അ​ഞ്ചി​ന്
Sunday, October 2, 2022 11:08 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ഈ​വി ക​ലാ​മ​ണ്ഡ​ലം വി​ദ്യാ​രം​ഭ മ​ഹോ​ത്സ​വം അ​ഞ്ചി​നു ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പൂ​ജ​യെ​ടു​പ്പും അ​ക്ഷ​ര പൂ​ജ​യും. 10ന് ​ന​ട​ക്കു​ന്ന ന​വ​രാ​ത്രി ഉ​ത്സ​വം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ മാ​ന്നാ​നം ബി. ​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡോ. ​എം.​എ​സ്. സു​നി​ൽ, യു​വ​ക​വി സ​നി​ൽ​കു​മാ​ർ, ശാ​ന്ത​മ്മ സി. ​നാ​യ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ്ര​ഫ. ടി.​കെ.​ജി. നാ​യ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഡി. ​സ​ജി, കെ.​പി. ഉ​ദ​യ​ഭാ​നു, എ.​പി. ജ​യ​ൻ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, വി.​എ. സൂ​ര​ജ്, റോ​ണി പാ​ണം​തു​ണ്ടി​ൽ, ജി. ​ഹ​രി​ദാ​സ്, ബി​നു വാ​ര്യ​ത്ത്, കോ​ടി​യാ​ട്ട് രാ​മ​ച​ന്ദ്ര​ൻ, പി. ​ര​വീ​ന്ദ്ര​ൻ തുട ങ്ങിയവ​ർ പ്ര​സം​ഗി​ക്കും. ഡ​യ​റ​ക്ട​ർ സൂ​ര്യ​ൻ, രാ​ജി മ​നോ​ജ്, അ​ർ​ച്ച​ന ര​മേ​ശ്, ദേ​വി പ്ര​ദീ​പ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കെ.​എം. റോ​യ് അ​നു​സ്മ​ര​ണം

പ​ത്ത​നം​തി​ട്ട∙ ഇ​രു​ൾ നി​റ​ഞ്ഞ സ​മൂ​ഹ​ത്തി​ലെ പ്ര​കാ​ശ​ധാ​ര​യാ​യി​രു​ന്നു അ​ന്ത​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​റോ​യ് എ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കെ.​എം. റോ​യ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക്രി​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ, ബോ​ബി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.