"സ്‌​നേ​ഹ​ധ്വ​നി' ക​ലാ​സം​ഗ​മം നാ​ളെ
Sunday, October 2, 2022 11:03 PM IST
തി​രു​വ​ല്ല: കാ​ര​യ്ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ര​ണം - മാ​രാ​മ​ണ്‍ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​രം "സ്‌​നേ​ഹ​ധ്വ​നി' നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ക്കും.
അ​ര്‍​ഹ​രാ​യ ഡ​യാ​ലി​സി​സ്, കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു​വ​ജ​ന​സ​ഖ്യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
മാ​ര്‍​ഗം​ക​ളി, ഗ്രൂ​പ്പ് ഡാ​ന്‍​സ്, കൊ​റി​യോ​ഗ്രാ​ഫി, മൈം, ​ഫാ​ഷ​ന്‍ ഷോ, ​എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക് പു​റ​മെ ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ് ന​യി​ക്കു​ന്ന ബ​സീം ബാ​ന്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഗീ​ത വി​രു​ന്നും ന​ട​ക്കും.
യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. ഏ​ബ്ര​ഹാം വ​റു​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ക​വി​യൂ​ര്‍ ശി​വ​പ്ര​സാ​ദ് ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ന്‍ ജോ​സ​ഫ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്തും.