ഗാ​ന്ധി സ്മ​ര​ണ​യി​ല്‍ നാ​ടും ന​ഗ​ര​വും
Sunday, October 2, 2022 11:03 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന് ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ തു​ട​ക്ക​മാ​യി. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മ​ര​ണ പു​തു​ക്കി പ്ര​തി​മ​ക​ളി​ലും ചി​ത്ര​ങ്ങ​ളി​ലും പു​ഷ്പാ​ര്‍​ച്ച​ന, സ​മ്മേ​ള​ന​ങ്ങ​ള്‍ എ​ന്നി​വ കൂ​ടാ​തെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്നു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.
പ​ത്ത​നം​തി​ട്ട സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി​പ്ര​തി​മ​യി​ല്‍ ഹാ​രാ​ര്‍​പ്പ​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍, എ​ഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​എ. പ്ര​ദീ​പ്, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍, വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ക​ളീ​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ഹാ​രാ​ര്‍​പ്പ​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി.

ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍- പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ്, എ​ക്സൈ​സ്, പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളു​ടെ​യും ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഒ​ഴി​വാ​ക്കി​യി​രു​ന്നു. കാ​യി​ക​താ​ര​ങ്ങ​ള്‍, സ​ര്‍​വോ​ദ​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഭേ​ഷ​ജം പ്ര​സ​ന്ന​കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​മ​ണി​ലാ​ല്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ ബീ​ന ഹ​നീ​ഫ്, ക​ള​ക്ട​റേ​റ്റി​ലെ ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് സു​നി​ത സു​രേ​ന്ദ്ര​ന്‍, ഉ​ഷാ​കു​മാ​രി മാ​ട​മ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട ഡി​സി​സി​യി​ല്‍

പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി സം​ഗ​മ​വും സെ​മി​നാ​റും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി, മു​ന്‍ ഡി​സി​സി പ്ര​സി​സ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, മു​ന്‍ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന് കെ​പി​സി​സി സെ​ക്ര​ട്ട​റ റി​ങ്കു ചെ​റി​യാ​ന്‍, കെ​പി​സി​സി അം​ഗം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ജ​യ​വ​ര്‍​മ, സാ​മു​വേ​ല്‍ കി​ഴ​ക്കു​പു​റം, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, അ​നി​ല്‍ തോ​മ​സ്, ചി​റ്റൂ​ര്‍ ശ​ങ്ക​ര്‍, സു​നി​ല്‍​കു​മാ​ര്‍ പു​ല്ലാ​ട്, റോ​ജി പോ​ള്‍ ഡാ​നി​യ​ല്‍, സ​ജി കൊ​ട്ട​ക്കാ​ട്, സു​നി​ല്‍ എ​സ്. ലാ​ല്‍, കെ. ​ജാ​സിം കു​ട്ടി, എ​ലി​സ​ബേ​ത്ത് അ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ സെ​മി​നാ​റി​ന് വൈ​എം​സി​എ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​റോ​യ്‌​സ് മ​ല്ല​ശേ​രി നേ​തൃ​ത്വം ന​ല്‍​കി.

മ​ല​യാ​ല​പ്പു​ഴ​യി​ല്‍

മ​ല​യാ​ല​പ്പു​ഴ: ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ല​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​സ്മൃ​തി സം​ഗ​മം ന​ട​ത്തി. ക്ഷേ​ത്രം ജം​ഗ്ഷ​നി​ല്‍ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വേ​ല്‍ കി​ഴ​ക്കു​പു​റം സ്മൃ​തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ര്‍ പൊ​തീ​പ​പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ജ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ഇ.​കെ. സ​ത്യ​വ്ര​ത​ന്‍ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ വി.​സി. ഗോ​പി​നാ​ഥ​പി​ള്ള, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ല്‍, സ​ണ്ണി ക​ണ്ണം​മ​ണ്ണി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഗാ​ന്ധി​ജ​യ​ന്തിയാചരണം

മ​ല്ല​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ചാ​ര​ണ​വും ഗാ​ന്ധി​സ്മൃ​തി സ​മ്മേ​ള​ന​വും കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി തോ​മ​സ്, കോ​ശി പി. ​സ​ക്ക​റി​യ, ലാ​ലു തോ​മ​സ്, പി.​റ്റി. ഏ​ബ്ര​ഹാം, എം.​കെ. സു​ബാ​ഷ് കു​മാ​ര്‍, വി​നീ​ത്കു​മാ​ര്‍, ചെ​റി​യാ​ന്‍ വ​ര്‍​ഗീ​സ്, കീ​ഴ്വാ​യ്പൂ​ര് ശി​വ​രാ​ജ​ന്‍, റ്റി.​ജി. ര​ഘു​നാ​ഥ​പ്പി​ള്ള, റ്റി.​പി. ഗി​രീ​ഷ് കു​മാ​ര്‍, മാ​ന്ദാ​നം ലാ​ല​ന്‍, ചെ​റി​യാ​ന്‍ മ​ണ്ണ​ഞ്ചേ​രി, ലി​ന്‍​സ​ണ്‍ പാ​റോ​ലി​ക്ക​ല്‍, ബി​ജു റ്റി. ​ജോ​ര്‍​ജ്, പി.​എം. റെ​ജി​മോ​ന്‍, സൂ​സ​ന്‍ തോം​സ​ണ്‍, ലി​ന്‍​സി​മോ​ള്‍ തോ​മ​സ്, ജ്ഞാ​ന​മ​ണി മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ന്നി: കോ​ന്നി സീ​നി​യ​ര്‍ ചേം​ബ​ര്‍ ലീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​ങ്ക​ണ​വാ​ടി​യി​ല്‍ പൂ​ന്തോ​ട്ടം ഒ​രു​ക്ക​ലും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് രാ​ജീ​സ് കൊ​ട്ടാ​രം, വി.​ബി. ശ്രീ​നി​വാ​സ​ന്‍, ഏ​ബ്ര​ഹാം സാ​മു​വ​ല്‍, മാ​ത്യു കെ. ​ചെ​റി​യാ​ന്‍, പ്ര​ദീ​പ് പി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

കോ​ന്നി: ന​വ​ജീ​വ​ന്‍ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ന്നി​യി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​വും സേ​വ​ന വാ​രാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ന്നി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു​കൊ​ണ്ട് സേ​വ​ന വാ​രാ​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

ന​വ​ജീ​വ​ന്‍ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ന​വീ​ന്‍ വി. ​കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ വി. ​നാ​യ​ര്‍ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു സ​ന്തോ​ഷ്, രാ​ജീ​വ് മ​ള്ളൂ​ര്‍, അ​രു​ണ്‍​കു​മാ​ര്‍, ടജ​ഗ​ന്‍ ആ​ര്‍. നാ​യ​ര്‍, മെ​ല്‍​വി​ന്‍ തോ​മ​സ് മാ​ത്യു, പി.​വൈ. അ​നൂ​പ്, പ്ര​വീ​ണ്‍ കു​ള​ന​ട​ക്കു​ഴി, അ​തു​ല്‍ സു​ധാ​ക​ര്‍, അ​ഭി​ന്‍ എം. ​നാ​യ​ര്‍ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് പു​ഷ്പാ​ര്‍​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മ കോ​ള​ജ് എ​ന്‍​സി​സി യൂ​ണി​റ്റ് ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തോ​ടെ ഗാ​ന്ധി​ജ​യ​ന്തി​യു​ടെ 151-ാം വാ​ര്‍​ഷി​കം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. കോ​ള​ജി​ലെ എ​ന്‍​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​വും​ഭാ​ഗ​ത്തെ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് ശു​ചീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ല​ഫ്റ്റ​ന​ന്‍റ് റെ​യ്‌​സ​ണ്‍ സാം ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ ജ്യോ​തി​ല​ക്ഷ്മി, സി.​എ. ട്രീ​സ, എ​സ്. ഋ​ഷി ഗോ​വി​ന്ദ്, വെ​സ്‌​ലി വ​ര്‍​ഗീ​സ്, കെ.​എ. അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തി​രു​വ​ല്ല: രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ 153-ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ഇ​ര​വി​പേ​രൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി. പു​ഷ്പാ​ര്‍​ച്ച​ന​യ്ക്കു​ശേ​ഷം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മ​റ്റ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ഡി​സി​സി അം​ഗം എം.​പി. ഗോ​പി​മോ​ഹ​ന​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ര്‍. പ്ര​സാ​ദ്, മാ​ത്യു ഏ​ബ്ര​ഹാം, വ​ര്‍​ക്കി ഉ​മ്മ​ന്‍, കെ.​എ​ന്‍. ര​വീ​ന്ദ്ര​ന്‍, അ​ജി​ത് കു​മാ​ര്‍, കോ​ശി മാ​മ്മ​ന്‍, ബി​ജു തെ​ക്കാ​ന​ശേ​രി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ന്ന​ന്താ​നം: കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​കു​ന്ന​ന്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ക്കൂ​ര്‍ പു​ന്ന​മ​ണ്ണി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ചാ​ര​ണം ന​ട​ന്നു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം പി.​ആ​ര്‍. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​റി​യാ​മ്മ തോ​മ​സ്, സി. ​സു​കു​മാ​ര​ന്‍, സ​ജി മേ​പ്ര​ത്ത്, കെ.​ബി. ത​ങ്ക​ച്ച​ന്‍, ര​ജ​നി ച​ന്ദ്ര​ബാ​ബു, അ​നി​ലി വ​ര്‍​ഗീ​സ്, അ​ച്ച​ന്‍​കു​ഞ്ഞ് ത​റ​യി​ല്‍, ബാ​ബു കു​ര്യ​ന്‍ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്ക്വ​യ​റി​ല്‍ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം കെ​പി​സി​സി മെം​ബ​ർ പി. ​മോ​ഹ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, കെ​പി​സി​സി മെം​ബ​ര്‍ മാ​ത്യു കു​ള​ത്തി​ങ്ക​ൽ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ല്‍ തോ​മ​സ്. റോ​ഷ​ന്‍ നാ​യ​ര്‍, അ​ബ്ദു​ല്‍ ക​ലാം ആ​സാ​ദ, സ​ജി കെ. ​സൈ​മ​ണ്‍, പി.​കെ. ഇ​ക്ബാ​ല്‍, എ. ​അ​ഷ്‌​റ​ഫ്, റെ​ജി പാ​റ​പ്പാ​ട്, ജോ​സ് കൊ​ടു​ന്ത​റ, അ​ഫ്‌​സ​ല്‍ വി. ​ഷേ​യ്ക്ക്, അ​നി​ല്‍ ആ​ജ, ഷാ​ജി മോ​ന്‍, ബി​ബി​ന്‍ ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ട​ശേ​രി​ക്ക​ര: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​ജു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി. ​സ​ജി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കൊ​ച്ചു​മോ​ന്‍ മു​ള്ള​ന്‍​പാ​റ, വാ​ര്‍​ഡ് മെം​ബ​ര്‍ ഷീ​ലു മാ​നാ​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.