പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി
Saturday, October 1, 2022 10:57 PM IST
റാ​ന്നി: റാ​ന്നി പു​തു​ശേ​രി​മ​ല പ​ള്ളി​ക്ക​മു​രു​പ്പ് ആ​ന​ന്ദ​ന്‍റെ പു​ര​യി​ട​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കാ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ അ​യ​ല്‍​ക്കൂ​ട്ട​ത്തി​ലെ സ്ത്രീ​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. അ​വ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​തു പ്ര​കാ​രം റാ​ന്നി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​വി​ഭാ​ഗ​വും മ​റ്റും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ആ​ര്‍. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

അ​സ്ഥി​കൂ​ടം, ജൂ​ലൈ ആ​റി​ന് കാ​ണാ​താ​യ വ​ട​ശേ​രി​ക്ക​ര പ​ള്ളി​ക്ക​മു​രു​പ്പ് കി​ഴ​ക്കേ​ച​രു​വി​ല്‍ സു​ധാ​ക​ര(61)​ന്‍റേ​താ​ണെ​ന്ന് സ​മീ​പ​ത്തു കാ​ണ​പ്പെ​ട്ട വ​സ്ത്രാ​വ​ശി​ഷ്ട​ങ്ങ​ളും നോ​ക്കി​യ ക​മ്പ​നി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും ആ​ശു​പ​ത്രി രേ​ഖ​യും, ചെ​രി​പ്പും കു​ട​യും തി​രി​ച്ച​റി​ഞ്ഞ​ശേ​ഷം ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. അ​രി​കി​ലാ​യി ക​വ​റി​ല്‍ ര​ണ്ട് ഷ​ര്‍​ട്ടു​ക​ള്‍, കാ​വി നി​റ​മു​ള്ള കൈ​ലി, വെ​ട്ടു​ക​ത്തി എ​ന്നി​വ​യും ക​ണ്ടെ​ത്തി. ഇ​വ സു​ധാ​ക​ര​ന്‍ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണെ​ന്ന് സ്ഥ​ല​ത്തു​വ​ന്ന ര​ണ്ട് പെ​ണ്‍​മ​ക്ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​ത്തി​ന് മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് അ​നി​ല്‍​കു​മാ​റി​ന്‍റെ മൊ​ഴി​വാ​ങ്ങി റാ​ന്നി പോ​ലീ​സ് ജൂ​ലൈ ഏ​ഴി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

ആ​റി​ന് രാ​വി​ലെ എ​ട്ടി​ന് ഇ​ട​ക്കു​ള​ത്ത് പ​ണി​യു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍നി​ന്നു പോ​യ​ത്. ഇദ്ദേഹത്തെ ക​ണ്ടെ​ത്തു​ന്ന​തി​ന് റാ​ന്നി പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. കാ​ണാ​താ​യ സു​ധാ​ക​ര​ന്‍റെ അ​സ്ഥി​കൂ​ട​മാ​ണോ ഇ​തെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​ക്ക് അ​യ​യ്ക്കും.