അ​ഭി​മാ​ന​മാ​യി പ​ത്ത​നം​തി​ട്ട​യു​ടെ അ​ഭി​ജി​ത്
Saturday, October 1, 2022 10:54 PM IST
പ​ത്ത​നം​തി​ട്ട: തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കു​ന്ന​യാ​ളാ​ണ് അ​ഭി​ജി​ത്. പ​തി​നൊ​ന്ന്‌ വ​ർ​ഷ​മാ​യി റോ​ള​ർ സ്കേ​റ്റിം​ഗ് ദേ​ശീ​യ ചാ​മ്പ്യ​നാ​ണ് പ്ര​മാ​ടം സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത് അ​മ​ൽ​രാ​ജ്.
ജൂ​ണി​യ​ർ ത​ല​ത്തി​ൽ ലോ​ക ചാ​മ്പ്യ​ൻ പ​ട്ട​വും അ​ഭി​ജി​ത് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.


ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ കേ​ര​ള​ത്തി​നാ​യി ആ​ർ​ട്ടി​സ്റ്റി​ക്കി​ലെ ഫ്രീ ​സ്കേ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​ക്കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി അ​ഭി​ജി​ത് മാ​റി​യ​ത്. പ​ത്ത​നം​തി​ട്ട​യു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ അ​ഭി​ജി​ത് പ്ര​മാ​ടം അ​ഭി​ന​ന്ദ​നി​ൽ ബി​ജു​രാ​ജ​ന്‍റെ​യും സു​ജ സു​കു​മാ​ര​ന്‍റെ​യും മ​ക​നാ​ണ്. മാ​റ​മ്പ​ള്ളി എം​ഇ​എ​സ്‌ കോ​ള​ജ്‌ ബി​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്്‌.

ഒ​ക്‌ടോ​ബ​റി​ൽ ലോ​ക സ്കേ​റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന അ​ഭി​ജി​ത്തി​ന് ദേ​ശീ​യ ഗെ​യിം​സി​ലെ സ്വ​ർ​ണ​ത്തി​ള​ക്കം ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം വ​ള​രെ വ​ലു​താ​ണ്്‌. ആ​ദ്യ​മാ​യാ​ണ് സീ​നി​യ​ർ ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്‌. 24ന് ​അ​ർ​ജ​ന്‍റീ​ന​യി​ലാണ് മ​ത്സ​രം. ദേ​ശീ​യ ഗെ​യിം​സി​ന് ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട സം​സ്ഥാ​ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ത​ന്നെ ദേ​ശീ​യ ഗെ​യിം​സി​ലെ സ്വ​ർ​ണ​നേ​ട്ട​ത്തി​ൽ കു​റ​ച്ചൊ​ന്നും ചി​ന്തി​ച്ചി​രു​ന്നി​ല്ല.

ആ​ർ​ട്ടി​സ്റ്റി​ക് സ്കേ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടു​ക പ്ര​യാ​സ​ക​ര​മാ​ണ്. സം​സ്ഥാ​ന​ത്തെ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം ഇ​റ്റ​ലി​യി​ൽ നി​ന്നു സ്വ​ന്തം​ചെ​ല​വി​ൽ പ​രി​ശീ​ല​നം നേ​ടി​യാ​ണ് അ​ഭി​ജി​ത്ത് ഈ ​രം​ഗ​ത്ത് പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്ര​ലി​ൽ ഒ​രു മാ​സ​ത്തോ​ളം ഇ​റ്റ​ലി​യി​ലാ​യി​രു​ന്നു പ​രീ​ശീ​ല​നം. 2002ൽ ​ആ​ന്ധ്ര​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ സ്കേ​റ്റിം​ഗ് പ്ര​ദ​ർ​ശ​ന ഇ​ന​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​വ​ർ​ഷം ദേ​ശീ​യ ഗെ​യിം​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

അ​തി​ൽ ആ​ദ്യ​ത​വ​ണ ത​ന്നെ അ​ഭി​ജി​ത്ത് സ്വ​ർ​ണ​വു​മ​ണി​ഞ്ഞു. വാ​ഴ​മു​ട്ടം നാ​ഷ​ണ​ൽ സ്‌​പോ​ർ​ട്‌​സ്‌ വി​ല്ലേ​ജി​ലാ​ണ് പ​രി​ശീ​ല​നം.