റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​വി​ശ്വാ​സം പ​ത്തി​നു പ​രി​ഗ​ണി​ക്കും
Friday, September 30, 2022 10:46 PM IST
റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ ചാ​ർ​ളി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ്, സ്വ​ത​ന്ത്രാം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​വി​ശ്വാ​സം പ​ത്തി​നു രാ​വി​ലെ പ​രി​ഗ​ണി​ക്കും. അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് പ്ര​സി​ഡ​ന്‍റ് അ​വി​ശ്വാ​സ​ത്തെ നേ​രി​ടു​ന്ന​ത്.
ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​നോ​മി​നി​യാ​യ ശോ​ഭ ചാ​ർ​ളി​യെ ബി​ജെ​പി പി​ന്തു​ണ​ച്ച​തു തു​ട​ക്ക​ത്തി​ൽ ത​ന്നെ വി​വാ​ദ​മാ​യി​രു​ന്നു. 13 അം​ഗ ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ്- 5, യു​ഡി​എ​ഫ്- 5, ബി​ജെ​പി- 2 , സ്വ​ത​ന്ത്ര​ൻ- 1 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം യു​ഡി​എ​ഫി​നാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സ​ഞ്ജ​യ​ൻ, കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ മീ​നു ഷാ​ജി, പ്ര​സ​ന്ന​കു​മാ​രി, മി​നി തോ​മ​സ്, സ്വ​ത​ന്ത്രാം​ഗം കെ.​ആ​ർ. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്. യു​ഡി​എ​ഫി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ സ​ച്ചി​ൻ വ​യ​ല അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ ഒ​പ്പു​വ​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ അ​വി​ശ്വാ​സം പ​രി​ഗ​ണി​ച്ച​പ്പോ​ഴും സ​ച്ചി​ൻ യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നി​ല്ല. ഇ​തോ​ടെ കോ​റം ഇ​ല്ലെ​ന്ന പേ​രി​ൽ ഒ​രു​വ​ർ​ഷം മു​ന്പു​ണ്ടാ​യ അ​വി​ശ്വാ​സം പ​രി​ഗ​ണി​ക്കാ​നാ​യി​ല്ല.
സ്വ​ത​ന്ത്രാം​ഗ​മാ​യ കെ.​ആ​ർ. പ്ര​കാ​ശ​നെ മു​ന്നി​ൽ​നി​ർ​ത്തി​യാ​ണ് ആ​ദ്യം​മു​ത​ൽ യു​ഡി​എ​ഫ് നീ​ക്കം ന​ട​ത്തി​യ​ത്. ഇ​തി​നെ ത​ട​യി​ടാ​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി ബി​ജെ​പി അം​ഗ​ങ്ങ​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ലെ ശോ​ഭ ചാ​ർ​ളി​യു​ടെ പേ​ര് നി​ർ​ദേ​ശി​ക്കു​ക​യും പി​ന്താ​ങ്ങു​ക​യും ചെ​യ്തു. സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൂ​ടി പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് ഭ​ര​ണം എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച​ത്.