മാ​ര്‍​ക്ക​റ്റിം​ഗ് ഔ​ട്ട്‌​ലെ​റ്റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, September 29, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ സൂ​ക്ഷ്മ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് സ്ഥി​ര​വി​പ​ണി സാ​ധ്യ​മാ​ക്കു​ന്ന​തി​നും അ​തി​ലൂ​ടെ സം​രം​ഭ​ക​ര്‍​ക്ക് സ്ഥി​ര​വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച ഔ​ട്ട്‌​ലെ​റ്റ് ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പൊ​ന്ന​മ്മ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ജി​ത്കു​മാ​ര്‍, ആ​രോ​ഗ്യ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്സ്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ (മാ​ര്‍​ക്കി​റ്റിം​ഗ്) അ​നു ഗോ​പി, സി​റ്റി മി​ഷ​ന്‍ മാ​നേ​ജ​ര്‍ വി. ​സു​നി​ത, സി​ഡി​എ​സ് വൈ​സ്ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടീ​ന സു​നി​ല്‍, ബ്ലോ​ക്ക് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​സി​ന്ധു​മോ​ള്‍, ഫ​സീ​ല, ജ​യ​ല​ക്ഷ്മി, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

തി​രു​വ​ല്ല ബൈ​പാ​സി​ന് മാ​മ്മ​ൻ മ​ത്താ​യി​യു​ടെ
പേ​ര് ന​ൽ​ക​ണം: വി.​ആ​ർ. രാ​ജേ​ഷ്

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​ത്തി​നാ​യി കാ​ൽ​നൂ​റ്റാ​ണ്ട് മു​ന്പേ ബൈ​പാ​സ് എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​രി​ക​യും അ​തി​ന് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്ത മാ​മ്മ​ൻ മ​ത്താ​യി എം​എ​ൽ​എ യു​ടെ പേ​ര് തി​രു​വ​ല്ല ബൈ​പാ​സി​നു ന​ൽ​ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് ഇ​പ്പോ​ഴും കാ​ട്ടു​ന്ന​തെ​ന്നും രാ​ജേ​ഷ് കു​റ്റ​പ്പെ​ടു​ത്തി.