ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍
Thursday, September 29, 2022 10:28 PM IST
പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ​യും ല​ഹ​രി​വി​മു​ക്ത കേ​ര​ളം പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ജി​ല്ലാ​ത​ല​ത്തി​ലും സ്‌​കൂ​ള്‍ ത​ല​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ മു​ഴു​വ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു.‌ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ര്‍ ഒ​ന്നു​വ​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ന് ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ല​ഹ​രി​വി​മു​ക്ത, സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി ആ​രം​ഭി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. വി​ദ്യാ​ര്‍​ഥി​ക​ള്‍, കു​ടും​ബ​ശ്രീ, സാ​ക്ഷ​ര​ത പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട്‌​സ്, ഗൈ​ഡ്‌​സ്, ക്ല​ബു​ക​ളു​ടെ അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. 8.30ന് ​റാ​ലി ഗാ​ന്ധി​സ്‌​ക്വ​യ​റി​ലെ​ത്തു​ക​യും ഹാ​രാ​ര്‍​പ്പ​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തും. തു​ട​ര്‍​ന്ന് ഒ​ന്പ​തി​ന് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ ഗാ​ന്ധി​ജ​യ​ന്തി​ദി​ന സ​ന്ദേ​ശം ന​ല്‍​കും.
യോ​ദ്ധാ​വ് പ​ദ്ധ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​നും എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​എ. പ്ര​ദീ​പ് ല​ഹ​രി മു​ക്ത കേ​ര​ളം പ​ദ്ധ​തി​യും വി​ശ​ദീ​ക​രി​ക്കും. ച​ട​ങ്ങി​ല്‍ രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.
എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​മെ​ന്നും എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ എം.​എ​സ്. രേ​ണു​കാ​ഭാ​യി അ​റി​യി​ച്ചു.
"ല​ഹ​രി വി​മു​ക്ത കേ​ര​ളം' പ്ര​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ളു​ക​ള്‍, ലൈ​ബ്ര​റി​ക​ള്‍, കോ​ള​ജു​ക​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ജ​ന​കീ​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി സൂ​ക്ത ചി​ത്ര​പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ക്കും. ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി "ല​ഹ​രി വി​മു​ക്ത കേ​ര​ളം' എ​ന്ന വി​ഷ​യ​ത്തി​ല്‍ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.