അ​നു​മ​തി ആ​ഘോ​ഷ​മാ​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ങ്ക​ണം
Wednesday, September 28, 2022 10:14 PM IST
കോ​ന്നി: കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ശേ​ഷം മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ സ​ന്ദ​ർ​ശ​നം ആ​ഘോ​ഷ​മാ​യി മാ​റി. മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം അ​റി​ഞ്ഞ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ മ​ന്ത്രി​യെ​യും കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യെ​യും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പ്ര​ക​ട​ന​മാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ്ര​വേ​ശി​ച്ച​ത്. പി.​ജെ. അ​ജ​യ​കു​മാ​ർ, ശ്യാം​ലാ​ൽ തു​ട​ങ്ങി​യ സി​പി​എം നേ​താ​ക്ക​ളും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മു​റി​ച്ചു സ​ന്തോ​ഷം പ​ങ്കി​ട്ടു. മ​ന്ത്രി​യും എം​എ​ൽ​എ‍​യും കേ​ക്ക് പ​ര​സ്പ​രം കൈ​മാ​റി​യ​തും കൂ​ടി​നി​ന്ന​വ​രി​ൽ ആ​ഹ്ലാ​ദം പ​ര​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ തു​ട​ർ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​വി​ലെ നി​ർ​മാ​ണ പു​രോ​ഗ​തി​യും മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു.