പേ​വി​ഷ പ്ര​തി​രോ​ധ ദി​നാ​ച​ര​ണം പെ​രു​നാ​ട്ടി​ൽ
Wednesday, September 28, 2022 10:10 PM IST
പെ​രു​നാ​ട്: ലോ​ക പേ​വി​ഷ പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം, പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും റാ​ന്നി- പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

റാ​ന്നി പെ​രു​നാ​ട് ബ​ഥ​നി സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഡി. ​ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ര്‍​വെ​യ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​സി.​എ​സ്. ന​ന്ദി​നി, പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്യ ആ​ര്‍. നാ​യ​ര്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​നി​തി​ന്‍, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ റ്റി.​കെ. അ​ശോ​ക് കു​മാ​ര്‍, മെം​ബ​ര്‍ റ്റി.​ആ​ര്‍. രാ​ജ​ന്‍, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ക്രി​സ്റ്റീ​ന, മു​ൻ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മെ​റീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ലോ​ക പേ​വി​ഷ​ബാ​ധാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍​ക്ക് ജി​ല്ലാ സ​ര്‍​വെ​യ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​സി.​എ​സ്. ന​ന്ദി​നി, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​നി​തി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.