സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ൽ ഖാ​ദി മ​ഹോ​ത്സ​വം
Wednesday, September 28, 2022 10:10 PM IST
അ​ടൂ​ർ: സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ബു​ധ​വാ​ർ കാ ​ഖാ​ദി മ​ഹോ​ത്സ​വം' എ​ന്ന പേ​രി​ൽ ഖാ​ദി വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ന​ട​ത്തി.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ‌​ഥി​ക​ളും ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും അ​വ​ർ​ക്ക് വാ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യാ​ണ് സം​സ്ഥാ​ന ഖാ​ദി വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. മി​നി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം പ്ര​ഫ.​ഡി.​കെ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​ജ​ക്റ്റ്‌ ഓ​ഫീ​സ​ർ ആ​ർ.​എ​സ്‌.​അ​നി​ൽ കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓ​ഫീ​സ​ർ ഹേ​മ​കു​മാ​ർ, ഡോ.​ഒ.​സി പ്ര​മോ​ദ്, എ​ച്ച്. ഷൈ​ജു, ഡോ.​ജോ​ൺ, മേ​ജ​ർ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.