നെ​ഹ്‌​റു​ട്രോ​ഫി​യു​മാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് ആ​റ​ന്മു​ള​യി​ൽ
Tuesday, September 27, 2022 10:44 PM IST
ആ​റ​ന്മു​ള: നെ​ഹ്‌​റു​ട്രോ​ഫി മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ കാ​ട്ടി​ല്‍​തെ​ക്കേ​തി​ല്‍ ചു​ണ്ട​ന്‍ തു​ഴ​ഞ്ഞ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ചു​ണ്ട​ന്‍റെ ഉ​ട​മ ബി​ജോ​യി​യും ക​ഴി​ഞ്ഞ ദി​വ​സം ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി ട്രോ​ഫി സ​മ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ഥ​ന ന​ട​ത്തി.
പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് ലീ​ഡിം​ഗ് ക്യാ​പ്റ്റ​ന്‍ മ​നോ​ജ് പ​ത്തു​തെ​ങ്ങ്, താ​ള​ക്കാ​ര​ന്‍ ബാ​ലു ദ​യാ​ന്ത​ന്‍, ഗാ​ന്ധി​രാ​ജ്, ഒ​ന്നാം തു​ഴ​ക്കാ​ര​ന്‍ വ​രു​ണ്‍ ശ​ർ​മ, ക​മ്മി​റ്റി അം​ഗം സോ​നു എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ എ​ട്ടം​ഗ സം​ഘ​മാ​ണ് ആ​റ​ന്മു​ള​യി​ല്‍ എ​ത്തി​യ​ത്.
കാ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ ചു​ണ്ട​ന്‍റെ ഉ​ട​മ ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​വി​ലെ പൂ​വ​ത്തൂ​ര്‍ കി​ഴ​ക്ക് പ​ള്ളി​യോ​ട ക​ട​വി​ലെ​ത്തി.
നീ​ല​ക​ണ്ഠ​വി​ലാ​സം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം സെ​ക്ര​ട്ട​റി പ​ത്തി​കി​ഴ​ക്കേ​തി​ല്‍ ശ​ശി​കു​മാ​ര്‍, ക​ര​യോ​ഗ അം​ഗം അ​ജീ​ഷ് പി. ​അ​ര​വി​ന്ദ് എ​ന്നി​വ​ര്‍ ക​ട​വി​ല്‍ ബി​ജോ​യി​യേ​യും സം​ഘ​ത്തേ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് പൂ​വ​ത്തൂ​ര്‍ കി​ഴ​ക്ക് പ​ള്ളി​യോ​ട​ത്തി​ലാ​യി​രു​ന്നു ആ​റ​ന്മു​ള​യി​ലേ​ക്കു​ള്ള യാ​ത്ര. പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട്ക്ല​ബി​ന്‍റെ ഒ​ന്നാം തു​ഴ​ക്കാ​ര​ന്‍ വ​രു​ണ്‍ ശ​ർ​മ പ​ള്ളി​യോ​ട​ത്തി​ന്‍റെ ഒ​ന്നാം കൂ​മ്പ​ത്ത് സ്ഥാ​നം പി​ടി​ച്ചു.
ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ സം​ഘം വ​ഞ്ചി​പ്പാ​ട്ടു​പാ​ടി ക്ഷേ​ത്ര​ത്തി​ന് വ​ലം വ​ച്ച് കൊ​ടി​മ​ര ചു​വ​ട്ടി​ലെ​ത്തി നെ​ഹ്‌​റു​ട്രോ​ഫി സ​മ​ര്‍​പ്പി​ച്ച് അ​നു​ഗ്ര​ഹം തേ​ടി. ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യി​ല്‍ എ-​ബാ​ച്ചി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മ​ല്ല​പ്പു​ഴ​ശേ​രി പ​ള്ളി​യോ​ട​ത്തി​ലെ തു​ഴ​ച്ചി​ല്‍​കാ​ര്‍ മ​ന്നം ട്രോ​ഫി​യു​മാ​യും ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.
ര​ണ്ടു​ട്രോ​ഫി​യും ഏ​ന്തി തു​ഴ​ച്ചി​ല്‍​കാ​ര്‍ ന​ട​ത്തി​യ പ്ര​ക​ട​നം ഭ​ക്ത​ര്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വം ഒ​രു​ക്കി. വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.