വെള്ളമെത്തുന്നതും കാത്ത് വേ​ല​ൻ​പ്ലാ​വ് കോ​ള​നി​ ശു​ദ്ധ​ജ​ല പ​ദ്ധ​തി
Tuesday, September 27, 2022 10:41 PM IST
ചി​റ്റാ​ർ: വേ​ല​ന്‍​പ്ലാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ പ​ദ്ധ​തി​യു​ണ്ടാ​യി​ട്ടും കു​ടി​വെ​ള്ള​മി​ല്ല. വ​ന്യ​മൃഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന ആ​ദി​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ഒ​രു പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്ത് ചെ​യ്യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍. ചു​റ്റി​ലും വ​ന​മാ​യ​തി​നാ​ല്‍ പു​റ​ത്തു​പോ​യി വെ​ള്ളം പോ​ലും ശേ​ഖ​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​ക കു​ടി​വെ​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.
പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട വേ​ല​ന്‍​പ്ലാ​വ് കോ​ള​നി​യി​ല്‍ 24 കു​ടും​ബ​ങ്ങ​ളാ​ണ് താ​മി​ക്കു​ന്ന​ത്. കോ​ള​നി​യി​ലെ ജ​ല​വി​ത​ര​ണം ല​ക്ഷ്യ​മാ​ക്കി 16 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു ചെ​യ്ത് സ്ഥാ​പി​ച്ച പ​ദ്ധ​തി 2020 ജൂ​ലൈ​യി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്ത​താ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ണ​ർ പു​ന​രു​ദ്ധ​രി​ച്ച് വെ​ള്ളം പ​ന്പു ചെ​യ്യാ​ന്‍ മോ​ട്ടോ​റും 27 പൊ​തു​ടാ​പ്പു​ക​ളും ജ​ല​വി​ത​ര​ണ​ത്തി​നു ഇ​രു​മ്പ് പൈ​പ്പും സ്ഥാ​പി​ച്ചു. പ​മ്പിം​ഗ് മോ​ട്ടോ​റി​ന് വൈ​ദ്യു​ത ക​ണ​ക്‌ഷ​നും എ​ടു​ത്തി​രു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ര​യൊ​ക്കെ ചെ​യ്തു ശി​ലാ​ഫ​ല​ക​വും സ്ഥാ​പി​ച്ച് ക​രാ​റു​കാ​ര്‍ മ​ട​ങ്ങി. വെ​ള്ളം മാ​ത്രം എ​ത്തി​യി​ല്ല. പ​ദ്ധ​തി ഇ​ത്ത​ര​ത്തി​ല്‍ കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​വ​ര്‍​ഷ​മാ​യി.
പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും മോ​ട്ടോ​റി​ന്‍റെ റീ​ഡിം​ഗ് കെ​എ​സ്ഇ​ബി കൃ​ത്യ​മാ​യി എ​ടു​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ ക​ണ​ക്കി​ല്‍ 2021 മാ​ര്‍​ച്ച് 15ന് ​ത്രീ ഫേ​സ് ക​ണ​ക്‌ഷന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തേ​വ​രെ ഒ​രു ബി​ല്ലും അ​ട​ച്ചി​ട്ടി​ല്ല. നി​ല​വി​ല്‍ 2007 രൂ​പ കു​ടി​ശി​ക​യു​ള്ള​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് തു​ട​ങ്ങി​യ പ​ദ്ധ​തി​യോ​ട് അധികൃതർ വേണ്ടത്ര താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ല.