പ​ര​സ്പ​രം ഉ​ത്ത​ര​വാ​ദി​ത്വം പ​ങ്കു​വ​യ്ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം സ​ഭാ​മ​ക്ക​ൾ: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
Sunday, September 25, 2022 10:51 PM IST
പൊ​ടി​മ​റ്റം: പ​ര​സ്പ​രം ഉ​ത്ത​ര​വാ​ദി​ത്വം പ​ങ്കു​വ​യ്ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം സ​ഭാ​മ​ക്ക​ളെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ഇ​ട​വ​ക​പ്ര​ഖ്യാ​പ​ന സു​വ​ർ​ണ​ജൂ​ബി​ലി​യാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ.
സ​ഭ​യൊ​ന്നാ​യി​ട്ടാ​ണ് ചി​ന്തി​ക്കേ​ണ്ട​ത്, ഒ​ന്നാ​യി​ട്ടാ​ണ് സം​സാ​രി​ക്കേ​ണ്ട​ത്, ഒ​ന്നാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. സ​ഭ​യെ മ​റ്റൊ​ന്നാ​യി ക​ണ്ട് വി​മ​ർ​ശി​ക്കേ​ണ്ട​തി​ല്ല. സ​മൂ​ഹ​ത്തി​ലെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​മൂ​ഹ​ത്തോ​ടൊ​പ്പം മു​ന്നി​ട്ടി​റ​ങ്ങേ​ണ്ട​വ​രാ​ണ് വി​ശ്വാ​സി​ക​ളെ​ന്നും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജൂ​ബി​ലി സ​മാ​പ​ന​ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ വെ​ള്ളി​യാം​കു​ളം, സ​ഹ​വി​കാ​രി ഫാ. ​സി​ബി കു​രി​ശും​മൂ​ട്ടി​ൽ, എ​ഫ്സി​സി പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ അ​മ​ല എ​ഫ്സി​സി, സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ർ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൗ​രോ​ഹി​ത്യ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ വെ​ള്ളി​യാം​കു​ളം, ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​മാ​ത്യു എം​ബ്രാ​യി​ൽ, 42 വ​ർ​ഷ​ക്കാ​ല​മാ​യി ഇ​ട​വ​ക​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി സേ​വ​നം ചെ​യ്യു​ന്ന തോ​മ​സു​കു​ട്ടി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ എ​ന്നി​വ​രെ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ദ​രി​ച്ചു. ഇ​ട​വ​ക ഡ​യ​റ​ക്ട​റി​യു​ടെ​യും ജൂ​ബി​ലി സു​വ​നീ​റി​ന്‍റെ​യും പ്ര​കാ​ശ​ന​വും നിർവഹിച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യോ​ടെ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു.
തു​ട​ർ​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി ക​വാ​ട​ത്തി​ലെ​ത്തി​ച്ചേ​ർ​ന്ന മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യ്ക്ക് ഇ​ട​വ​ക വി​ശ്വാ​സി​സ​മൂ​ഹം ആ​വേ​ശോ​ജ്വ​ല​മാ​യ വ​ര​വേ​ല്പ് ന​ൽ​കി സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റ​ത്തി​ലേ​യ്ക്ക് ആ​ന​യി​ച്ചു. ജൂ​ബി​ലി സ്മ​ര​ണ​യ്ക്കാ​യി ക​ർ​ദി​നാ​ൾ വൃ​ക്ഷ​ത്തൈ ന​ട്ടു.