മാ​ർ അ​ത്താ​നാ​സി​യോ​സ് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ .
Sunday, September 25, 2022 10:48 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ മൂ​ന്നാ​മ​ത് മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന സ​ഖ​റി​യാ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 45-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 27, 28 തീ​യ​തി​ക​ളി​ൽ തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 6.00 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ക​ബ​റി​ൽ ധൂ​പ പ്രാ​ർ​ഥ​ന. 28 ന് ​രാ​വി​ലെ 6.30-ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ള​ന്പ്.
കെ​സി​ബി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം സ​ഭ​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന എ​ഴു​ന്ന​ള്ളി​ച്ചു വ​ച്ചു​ള്ള ആ​രാ​ധ​ന​യും ഉ​ണ്ടാ​കും