ശ​ബ​രി​മ​ല റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ക​ർ​മ​പ​ദ്ധ​തി
Sunday, September 25, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു ചേ​ർ​ത്തു.
തീ​ർ​ഥാ​ട​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 റോ​ഡു​ക​ളു​ടെ സ്ഥി​തി വി​ല​യി​രു​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്ത​ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു.
ഒ​ക്ടോ​ബ​ർ 19, 20 തീ​യ​തി​ക​ളി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് നി​ർ​മാ​ണ പു​രോ​ഗ​തി നേ​രി​ട്ട് വി​ല​യി​രു​ത്തും. അ​തി​ന് മു​ന്നോ​ടി​യാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ചീ​ഫ് എ​ൻ​ജി​നി​യ​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. റോ​ഡു​ക​ളു​ടെ അ​വ​സ്ഥ തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​രി​ൽ റോ​ഡ് നി​ർ​മാ​ണം വൈ​കി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.