കു​ടും​ബക്കൂ​ട്ടാ​യ്മ - ഡി​എ​ഫ്സി അ​തി​രൂ​പ​ത നേ​തൃ​ ക​ൺ​വ​ൻ​ഷ​ൻ
Saturday, September 24, 2022 11:11 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​സ​ഭാ ന​വീ​ക​ര​ണം, തോ​മാ​ശ്ലീ​ഹാ വ​ർ​ഷാ​ച​ര​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ​യും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബി​ന്‍റെ​യും നേ​തൃ​ കൺ​വ​ൻ​ഷ​ൻ ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് ഹാ​ളി​ൽ 28ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ ന​ട​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്‌​ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​രും ഡി​എ​ഫ്സി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജി​നോ പു​ന്ന​മ​റ്റം, ഡി​ജി​റ്റ​ൽ ദീ​പി​ക ചീ​ഫ് ന്യൂ​സ് കോ-ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​നോ​ബി​ൾ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും.

ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ, കു​ടും​ബ കൂ​ട്ടാ​യ്മ ഡി​എ​ഫ്സി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ഡി​എ​ഫ്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ളി​ങ്കാ​ല, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ൽ, ആ​ൻ​സി മാ​ത്യു ചേ​ന്നോ​ത്ത്, കു​ടും​ബ കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ​ഫ് ആ​ന്‍റ​ണി പ​വ്വ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ 15 ഫൊ​റോ​ന​ക​ളി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള ഡി​എ​ഫ്സി പു​രു​ഷ - വ​നി​ത പ്ര​സി​ഡ​ന്‍റു​മാ​ർ, കു​ടും​ബ കൂ​ട്ടാ​യ്മ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ, കു​ടും​ബ കൂ​ട്ടാ​യ്മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ട​ക്കം ഓ​രോ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും അ​ഞ്ച് പ്ര​തി​നി​ധി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ​യും ഡി​എ​ഫ്സി​യു​ടെ​യും ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​ർ, ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും. ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ക​ൺ​വ​ൻ​ഷ​നി​ൽ നി​ർ​വ​ഹി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 8848492369, 9388851627.