കൈ​പ്പ​ട്ടൂ​ർ സ​ഹ​ക​ര​ണബാ​ങ്ക് ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം ഇന്ന്
Saturday, September 24, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇന്നു ​വൈ​കു​ന്നേ​രം നാ​ലി​ന് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി.​ജെ. പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ കോ​ർ ബാ​ങ്കിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​വീ​ക​രി​ച്ച നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ക്കും. കെ.​സി. യോ​ഹ​ന്നാ​ൻ, രാ​ജു നെ​ടു​വം​പു​റം, ആ​ർ. മോ​ഹ​ന​ൻ നാ​യ​ർ, റോ​ബി​ൻ പീ​റ്റ​ർ, കെ.​പി. ഉ​ദ​യ​ഭാ​നു, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, വി.​എ. സൂ​ര​ജ്, എ.​പി. ജ​യ​ൻ, എം.​പി. ഹി​ര​ൺ, നീ​തു ചാ​ർ​ലി, പി.​ജെ. അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. യോ​ഹ​ന്നാ​ൻ, രാ​ജു നെ​ടു​വം​പു​റം എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. ‌