ടൂ​റി​സം ദി​നാ​ച​ര​ണം 27ന് ​പെ​രു​ന്തേ​ന​രു​വി​യി​ല്‍
Saturday, September 24, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ച​ര​ണം പെ​രു​ന്തേ​ന​രു​വി മൗ​ണ്ട​ന്‍ മി​സ്റ്റ് റി​സോ​ര്‍​ട്ടി​ല്‍ (ഡി​ടി​പി​സി ടൂ​റി​സ്റ്റ് ഫ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ർ) 27നു ​രാ​വി​ലെ 11നു ​പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

"റീ​തി​ങ്കിം​ഗ് ടൂ​റി​സം' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ആ​പ്ത​വാ​ക്യം. വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ആ​റ​ന്മു​ള​യി​ല്‍ സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​റും ഡി​ടി​പി​സി ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ ഡോ. ​ദി​വ്യാ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ക്കും. 27നു ​രാ​വി​ലെ പെ​രു​ന്തേ​ന​രു​വി​യി​ല്‍ പ്ര​സം​ഗ മ​ത്സ​ര​വും ന​ട​ത്തും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെട​ണം. ഫോ​ണ്‍: 0468 2311343, 9447709944, 8943747310, 9447756113.