ആ​ദി​വാ​സി​ക​ള്‍​ക്ക് ഈ ​വ​ര്‍​ഷംത​ന്നെ സ്ഥ​ലം ല​ഭ്യ​മാ​ക്കും: മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ന്‍
Saturday, September 24, 2022 11:09 PM IST
നി​ല​യ്ക്ക​ല്‍: വ​നാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ജി​ല്ല​യി​ല്‍ ഭൂ​മി ല​ഭി​ക്കാ​നു​ള്ള ആ​ദി​വാ​സി​ക​ള്‍​ക്കെ​ല്ലാം ഈ ​വ​ര്‍​ഷം ത​ന്നെ സ്ഥ​ലം ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. അ​ട്ട​ത്തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ഹൈ​ടെ​ക് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ല​യ്ക്ക​ലി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ഠി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടു​ള്ള ഒ​രു കു​ട്ടി​യും പ​ഠി​ക്കാ​തി​രി​ക്കാ​ന്‍ പാ​ടി​ല്ല. അ​തി​നു​ള്ള ഇ​ട​പെ​ട​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. അ​ട്ട​ത്തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്ന പേ​രി​ലെ ട്രൈ​ബ​ല്‍ എ​ടു​ത്തു​ക​ള​യ​ണം. ആ ​ലേ​ബ​ല്‍ നെ​റ്റി​യി​ല്‍ ഒ​ട്ടി​ച്ചു ന​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ല. മ​നു​ഷ്യ​രെ ഒ​ന്നാ​യി കാ​ണു​ക​യാ​ണ് വേ​ണ്ട​ത്. എ​ല്ലാ​വ​രും പ​ഠി​ക്കു​ന്ന വ​ലി​യ സ്‌​കൂ​ളാ​ക്കി മാ​റ്റ​ണം. സ്‌​കൂ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഹോ​സ്റ്റ​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം സ​ര്‍​ക്കാ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. ര​ണ്ടു നി​ല​ക​ളി​ലാ​യി 903.44 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ നി​ർ​മി​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് ഒ​മ്പ​തു ക്ലാ​സ് മു​റി​ക​ളും പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ​യും മ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും പ്ര​ത്യേ​കം മു​റി​ക​ളും ഓ​ഡി​റ്റോ​റി​യ​വും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​വും കി​ച്ച​ണ്‍ ബ്ലോ​ക്കും ഉ​ണ്ടാ​വും. 18 മാ​സ​മാ​ണ് നി​ര്‍​മാ​ണ കാ​ലാ​വ​ധി.

പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍, മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. ശ്യാം, ​പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു പ്ര​മോ​ദ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ രേ​ണു​ക ഭാ​യ്, റാ​ന്നി ഡി​എ​ഫ്ഒ ജ​യ​കു​മാ​ര്‍ ശ​ര്‍​മ, ടി​ഡി​ഒ എ​സ്.​എ​സ്. സു​ധീ​ര്‍, ഡയ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ പി.​പി. വേ​ണു​ഗോ​പാ​ല​ന്‍, റാ​ന്നി എ​ഇ​ഒ റോ​സ​മ്മ രാ​ജ​ന്‍, എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലെ​ജു പി. ​തോ​മ​സ്, റാ​ന്നി ബി​പി​സി ഷാ​ജി എ. ​സ​ലാം, സ്‌​കൂ​ള്‍ വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ ബി​നു പ്ലാ​മൂ​ട്ടി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജു തോ​മ​സ് അ​മ്പൂ​രി, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.