ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി​യ കു​ടും​ബ​ത്തി​ന് എ​സ്ഐ സ​ഹാ​യ​ക​നാ​യി
Friday, September 23, 2022 10:20 PM IST
പ​ത്ത​നം​തി​ട്ട: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തി​യ കൈ​ക്കു​ഞ്ഞു​ട​ങ്ങി​യ കു​ടും​ബ​ത്തി​നു ട്രാ​ഫി​ക് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ഹാ​യം ഒ​രു​ക്കി.
ട്രെ​യി​നി​ൽ ചെ​ങ്ങ​ന്നൂ​രി​ലി​റ​ങ്ങി അ​വി​ടെ​നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ കു​ടും​ബ​ത്തി​നാ​ണ് തു​ട​ർ യാ​ത്ര ത​ട​സ​പ്പെ​ട്ട​ത്. ആ​ങ്ങ​മൂ​ഴി​യി​ലേ​ക്കു പോ​കേ​ണ്ട കു​ടും​ബ​ത്തി​നു ബ​സ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് സ​ഹാ​യം ഒ​രു​ക്കി​യ​ത്. കു​ഞ്ഞ് വി​ശ​ന്നു ക​ര​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ നി​സ​ഹാ​യ​വ​സ്ഥ മ​ന​സി​ലാ​ക്കി​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്.
എ​സ്ഐ ഇ​ബ്നു മി​ർ​സാ​ഹി​ബ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വാ​ഹ​നം വി​ളി​ച്ചു വ​രു​ത്തു​ക​യും ഇ​തി​ൽ ആ​ങ്ങ​മൂ​ഴി​യി​ലേ​ക്കു​ള്ള ഈ ​കു​ടും​ബ​ത്തെ​യും അ​വി​ടേ​ക്കു​ള്ള മ​റ്റു ചി​ല യാ​ത്ര​ക്കാ​രെ​യും ക​യ​റ്റി​വി​ടു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​ക്കൂ​ലി എ​സ്ഐ ത​ന്നെ​യാ​ണ് ന​ൽ​കി​യ​ത്.