ടി​പ്പ​ർ ഇ​ടി​ച്ചു; നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Thursday, September 22, 2022 10:21 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ കാ​വും​ഭാ​ഗ​ത്ത് ടി​പ്പ​ർ ലോ​റി ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ ടി​പ്പ​ർ നി​ർ​ത്താ​തെ പോ​യി. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽനി​ന്നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രോ​ഗി​യെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

കി​ഡ്സ്, മി​നി ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്

പ​ത്ത​നം​തി​ട്ട: ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കി​ഡ്സ് ആ​ൻ​ഡ് മി​നി ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ലാ ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ങ്ങ​ൾ 24, 25 തീ​യ​തി​ക​ളി​ൽ കു​റി​യ​ന്നൂ​ർ ഗു​ഡ് ഷെ​പ്പേ​ർ​ഡ് സ്കൂ​ളി​ൽ ന​ട​ക്കും.
11 വ​യ​സി​ൽ താ​ഴെ​യു​ള്ള (01-01-2011 നു ​ശേ​ഷം ജ​നി​ച്ച​വ​ർ) പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​ഠി​ക്കു​ന്ന​തോ താ​മ​സി​ക്കു​ന്ന​തോ ആ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും കി​ഡ്സ് സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ നാളെ ​രാ​വി​ലെ 8.30ന് ​ആ​ധാ​ർ കാ​ർ​ഡും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം ഗു​ഡ് ഷെ​പ്പേ​ർഡ്. സ്കൂ​ളി​ൽ എ​ത്ത​ണ​മെ​ന്ന് ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.