ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ന് ഡി​സി​സി​യി​ൽ അ​ന്തി​മോ​പ​ചാ​രം
Thursday, September 22, 2022 10:18 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ആ​ന​ന്ദ​പ്പ​ള്ളി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ത​രി​ച്ച ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ന് പാ​ർ​ട്ടി​യു​ടെ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ആ​ന​ന്ദ​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ടി​ച്ചാ​ണ് സു​രേ​ന്ദ്ര​ൻ മ​രി​ച്ചത്.
ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, മ​റ്റ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് കോ​ൺ​ഗ്ര​സ് പ​താ​ക പു​ത​പ്പി​ച്ച് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, പി. ​മോ​ഹ​ൻ​രാ​ജ്, ബാ​ബു ജോ​ർ​ജ്, നേ​താ​ക്ക​ളാ​യ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, എ. ​ഷം​സു​ദീ​ൻ, റി​ങ്കു ചെ​റി​യാ​ൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, റോ​ബി​ൻ പീ​റ്റ​ർ, എം.​ജി. ക​ണ്ണ​ൻ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കെ. ​ജാ​സിം​കു​ട്ടി, സ​ജി കൊ​ട്ട​ക്കാ​ട്, ജി. ​ര​ഘു​നാ​ഥ്, കാ​ട്ടൂ​ർ അ​ബ്ദു​ൾ​സ​ലാം, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, റോ​ഷ​ൻ നാ​യ​ർ, സു​നി​ൽ എ​സ്. ലാ​ൽ, എ​ലി​സ​ബേ​ത്ത് അ​ബു, എ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, സി​ന്ധു അ​നി​ൽ, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, ലി​ജു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.