കോ​യി​പ്രം ബ്ലോ​ക്ക്ത​ല ക്ഷീ​ര സം​ഗ​മം ഇ​ന്ന്
Thursday, September 22, 2022 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​യി​പ്രം ബ്ലോ​ക്ക്ത​ല ക്ഷീ​ര​സം​ഗ​മം ഇ​ന്നു രാ​വി​ലെ 9.45ന് ​പ്ലാ​ങ്ക​മ​ണ്‍ എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ക്ഷീ​ര ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ്ലോ​ക്കി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ്മി​ശ്ര ക​ര്‍​ഷ​ക​നെ ആ​ദ​രി​ക്ക​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യും ബ്ലോ​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ സം​ഭ​രി​ച്ച ക്ഷീ​ര സം​ഘ​ത്തെ ആ​ദ​രി​ക്ക​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​നും നി​ര്‍​വ​ഹി​ക്കും. ബ്ലോ​ക്കി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള പാ​ല്‍ സം​ഭ​രി​ച്ച ക്ഷീ​ര സം​ഘ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ് ആ​ദ​രി​ക്കും. ബ്ലോ​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ അ​ള​ന്ന ക്ഷീ​ര ക​ര്‍​ഷ​ക​നെ അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത കു​റു​പ്പ് ആ​ദ​രി​ക്കും. ബ്ലോ​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ അ​ള​ന്ന വ​നി​ത ക​ര്‍​ഷ​ക​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു എ​ന്നി​വ​ർ ആ​ദ​രി​ക്കും.
ബ്ലോ​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ അ​ള​ന്ന എ​സ്‌​സി ക​ര്‍​ഷ​ക​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി പി. ​രാ​ജ​പ്പ​ന്‍ ആ​ദ​രി​ക്കും. ബ്ലോ​ക്കി​ലെ ഏ​റ്റ​വും മി​ക​ച്ച യു​വ ക​ര്‍​ഷ​ക​നെ കോ​യി​പ്രം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി പ്ലാ​ച്ചേ​രി​യും ബ്ലോ​ക്കി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന ക്ഷേ​മ​നി​ധി അം​ഗ​ത്തെ കോ​യി​പ്രം ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​പ്ര​സാ​ദും പ്ലാ​ങ്ക​മ​ണ്‍ ക്ഷീ​ര​സം​ഘ​ത്തി​ലെ മു​തി​ര്‍​ന്ന ക്ഷീ​ര ക​ര്‍​ഷ​ക​നെ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ല്‍​സാ തോ​മ​സും ബ്ലോ​ക്കി​ലെ ഏ​റ്റ​വും മി​ക​ച്ച പു​ല്‍​കൃ​ഷി തോ​ട്ടം ഉ​ട​മ​യെ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു​വും ആ​ദ​രി​ക്കും.
ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, കേ​ര​ള ഫീ​ഡ്‌​സ്, മി​ല്‍​മ, ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്ഷീ​ര സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി പ്ലാ​ച്ചേ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​പ്ര​സാ​ദ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.