കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ സം​സ്ഥാ​ന​മാ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍
Friday, August 12, 2022 11:09 PM IST
കു​ന്ന​ന്താ​നം: കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ര്‍​ണ ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​യോ​ജി​ത പ്ലാ​സ്റ്റി​ക് പാ​ഴ്‌​വ​സ്തു സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും സ​മ്പൂ​ര്‍​ണ ശു​ചി​ത്വ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ലു വ​ര്‍​ഷം കൊ​ണ്ട് കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ സം​സ്ഥാ​ന​മാ​ക്കി മാ​റ്റാനാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹ​രി​ത ക​ർ​മ​സേ​ന​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന ശു​ചി​ത്വ മേ​ഖ​ല​യി​ലെ സ​ന്ന​ദ്ധ​സൈ​ന്യം. കേ​ര​ളം എ​ല്ലാ അ​ര്‍​ഥ​ത്തി​ലും ലോ​ക​ത്തി​നു മാ​തൃ​ക​യാ​കു​ന്ന സം​സ്ഥാ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തും ക്ലീ​ന്‍​കേ​ര​ള ക​മ്പ​നി​യും ചേ​ര്‍​ന്ന് സം​യോ​ജി​ത പ്ലാ​സ്റ്റി​ക് പാ​ഴ്‌​വ​സ്തു സം​സ്‌​ക​ര​ണ വ്യ​വ​സാ​യ കേ​ന്ദ്രം ആ​റു കോ​ടി രൂ​പാ ചെ​ല​വി​ല്‍ കു​ന്ന​ന്താ​നം കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. 10,000 ച​തു​ര​ശ്ര അ​ടി​യു​ടെ കെ​ട്ടി​ട​വും വി​വി​ധ ത​രം മെ​ഷീ​ന​റി​ക​ളും ജി​ല്ല​യു​ടെ പ്ലാ​സ്റ്റി​ക് പാ​ഴ്‌​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണ​ത്തി​നും ത​രം തി​രി​ക്ക​ലി​നു​മാ​യി 1500 ച​തു​ര​ശ്ര അ​ടി​യു​ടെ മ​റ്റൊ​രു കെ​ട്ടി​ട​വും നി​ർ​മി​ക്കും.
മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ്, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
ബി​ന്ദു ച​ന്ദ്ര​മോ​ഹ​ന്‍, കു​ന്ന​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി സ​തീ​ഷ് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബീ​ന പ്ര​ഭ, ലേ​ഖാ സു​രേ​ഷ്, ജി​ജി മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജി പി. ​രാ​ജ​പ്പ​ന്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജി.​കെ. സു​രേ​ഷ് കു​മാ​ര്‍ തു​ടങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.