ക​രി​മാ​ന്‍​തോ​ട് പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കും
Tuesday, August 9, 2022 10:41 PM IST
കോ​ന്നി: ക​രി​മാ​ന്‍​തോ​ട് പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ ഡി​സൈ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി 2.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം എം​എ​ല്‍​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
പു​തി​യ പാ​ല​ത്തി​ന്‍റെ ഡി​സൈ​ന്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ന​ട​പ​ടി ആ​രം​ഭി​ക്കും. പാ​ല​ത്തി​ന്‍റെ വീ​തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​ട്ടു​ണ്ട്.
തേ​ക്കു​തോ​ട് - ക​രി​മാ​ന്‍​തോ​ട് റോ​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന പാ​ല​ത്തി​ന് 40 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ലം തു​രു​മ്പെ​ടു​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യി​ല്‍ തോ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ള്‍ പാ​ല​ത്തി​നു മു​ക​ളി​ല്‍ കൂ​ടി വെ​ള്ളം ഒ​ഴു​കു​ന്ന​തും പ​തി​വാ​യി​രു​ന്നു. തൂ​മ്പാ​ക്കു​ളം, ആ​ലു​വാം​കു​ടി ക്ഷേ​ത്രം, ക​രി​മാ​ന്‍​തോ​ട് മ​ന്ദി​രം ഭാ​ഗം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ല​മാ​ണ്.

പു​തി​യ പാ​ല​ത്തി​ന് 11 മീ​റ്റ​ര്‍ വീ​തി

ക​രി​മാ​ന്‍​തോ​ട് പാ​ല​ത്തി​നു നി​ല​വി​ല്‍ 7.5 മീ​റ്റ​ര്‍ വീ​തി​യും 16 മീ​റ്റ​ര്‍ നീ​ള​വും 2.5 മീ​റ്റ​ര്‍ ഉ​യ​ര​വു​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. പു​തി​യ ഹൈ ​ലെ​വ​ല്‍ ബ്രി​ഡ്ജി​ന് 11 മീ​റ്റ​ര്‍ വീ​തി​യി​ലും 16 മീ​റ്റ​ര്‍ നീ​ള​ത്തി​ലും അ​ഞ്ചു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​ണ് നി​ര്‍​മി​ക്കു​ക. പാ​ല​ത്തി​ന്‍റെ ഉ​യ​രം വ​ര്‍​ധി​ക്കു​ന്ന​തോ​ടെ തോ​ട്ടി​ല്‍ അ​സാ​ധാ​ര​ണ​മാ​യ രീ​തി​യി​ല്‍ ജ​ലം ഉ​യ​ര്‍​ന്നാ​ലും പാ​ല​ത്തി​ല്‍ വെ​ള്ളം ക​യ​റി​ല്ല.
18 മാ​സ​മാ​ണ് നി​ര്‍​മാ​ണ കാ​ലാ​വ​ധി. പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​ത്തി​നാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല.
പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നേ​രി​ട്ട് നി​വേ​ദ​നം ന​ല്‍​കി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 6.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ ത​ണ്ണി​ത്തോ​ട്മൂ​ഴി - തേ​ക്കു​തോ​ട്- ക​രി​മാ​ന്‍ തോ​ട് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ജെ. ജെ​യിം​സ്, വി.​വി. സ​ത്യ​ന്‍, പൊ​തു​മ​ര​മ​ത്ത് പാ​ലം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സു​ഭാ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ജോ​യ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.