മി​ന്ന​ൽ പ​രി​ശോ​ധ​ന നാ​ട​ക​മെ​ന്നു പു​തു​ശേ​രി
Monday, August 8, 2022 10:12 PM IST
തി​രു​വ​ല്ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​ന്ത്രി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യും സ്ഥ​ലം​മാ​റ്റ​വും നേ​ര​ത്തെ ച​മ​ച്ചു​ണ്ടാ​ക്കി​യ തി​ര​ക്ക​ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ര​ങ്ങേ​റി​യ നാ​ട​ക​മാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി.
ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നി​ല്ലാ​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഡോ​ക്ട​ർ​മാ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് തി​ക​ഞ്ഞ പ​രാ​ജ​യ​മെ​ന്ന് വ​കു​പ്പ് സെ​ക്ര​ട്ട​റി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ന​ഷ്ട​പ്പെ​ട്ട പ്ര​തി​ച്ഛാ​യ തി​രി​കെ​പി​ടി​ക്കാ​ൻ ഡോ​ക്ട​ർ​മാ​രെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​വ​ഹേ​ളി​ക്കാ​നാ​ണ് മ​ന്ത്രി ശ്ര​മി​ച്ച​തെ​ന്നും പു​തു​ശേ​രി പ​റ​ഞ്ഞു.