ഹി​ന്ദു ഐ​ക്യ​വേ​ദി സെ​മി​നാ​ർ ഒ​ന്പ​തി​ന്
Wednesday, July 6, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: ഹി​ന്ദു​ഐ​ക്യ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട ബി​എം​എ​സ് ഹാ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ത​ഭീ​ക​ര​വാ​ദം സം​സ്ഥാ​ന​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും മ​ത​ഭീ​ക​ര​വാ​ദി​ക​ൾ സ​മാ​ന്ത​ര സ​മ്പ​ദ് വ്യ​വ​സ്ഥ​യും കേ​ര​ള​ത്തി​ന് പ​രി​ചി​ത​മ​ല്ലാ​ത്ത പ​ല സം​ഭ​വ​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും സെ​മി​നാ​റു​ക​ളും ജ​ന​കീ​യ സ​മ്പ​ർ​ക്ക​വും ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ജ​നം ടി​വി ചീ​ഫ് ജി.​കെ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ലോ​ബ​ൽ ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി.​പി. ജോ​സ​ഫ്, ഇ.​എ​സ്. ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​ദാ​സ്, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ര​ഘു​ത്ത​മ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം സ​ന്ദ​ർ​ശി​ക്കും

ആ​റ​ന്മു​ള: മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റു​ന്താ​ര്‍ ഹൗ​സ് സെ​റ്റ് കോ​ള​നി​യി​ല്‍ സ്ത്രീ​ധ​ന പീ​ഡ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട അ​നി​ത​യു​ടെ വീ​ട് വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗം ഷാ​ഹി​ദാ ക​മാ​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് സ​ന്ദ​ര്‍​ശി​ക്കും. ഗ​ർ​ഭി​ണി​യാ​യി​രി​ക്കേ ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​തി​നേ തു​ട​ർ​ന്നു​ള്ള അ​ണു​ബാ​ധ​യി​ലാ​ണ് അ​നി​ത മ​രി​ച്ച​ത്.