പി​എം കി​സാ​ൻ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽനി​ന്നു പ​ട്ട​യ​ഭൂ​മി​യി​ല്ലാ​ത്ത ക​ർ​ഷ​ക​ർ പു​റ​ത്ത്
Tuesday, July 5, 2022 10:57 PM IST
റാ​ന്നി: രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി പ്ര​തി​വ​ർ​ഷം 6000 രൂ​പ ന​ൽ​കി വ​ന്നി​രു​ന്ന പി​എം കി​സാ​ൻ സ​മ്മാ​ൻ നി​ധി ഇ​നി മു​ത​ൽ സ്വ​ന്ത​മാ​യി പ​ട്ട​യ ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് മാ​ത്രം.
ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​പ്ര​കാ​രം പ​ട്ട​യ ഭൂ​മി സ്വ​ന്ത​മാ​യി​ല്ലാ​ത്ത നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ണ്ട്. അ​ർ​ഹ​രാ​യ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ഹാ​ജ​രാ​ക്കു​ന്ന കൈ​വ​ശാ​വ​കാ​ശ രേ​ഖ കൃ​ഷി ഓ​ഫീ​സു​ക​ളി​ൽ സ്വീ​ക​രി​ച്ച് മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളോ പെ​ൻ​ഷ​നോ ഇ​ല്ലാ​ത്ത ക​ർ​ഷ​ക​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ളി​തു വ​രെ ല​ഭി​ച്ചു വ​ന്ന മാ​സം 500 രൂ​പ എ​ന്ന ആ​നു​കൂ​ല്യ​മാ​ണ് നി​ര​വ​ധി പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ന്യ​മാ​കു​ന്ന​ത്.
ക​ര​മ​ട​ച്ച ര​സീ​ത് സ​ഹി​തം ഭൂ​മി, കൃ​ഷി വി​വ​ര​ങ്ങ​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ കൃ​ഷി ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടോ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് ഇ​നി ഇ​ത്ത​രം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക. അ​ല്ലാ​ത്ത​വ​ർ പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യി കാ​ണി​ച്ച് അ​റി​യി​പ്പു ല​ഭി​ച്ചു തു​ട​ങ്ങി. എ​ന്നാ​ൽ പ​ദ്ധ​തി​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രും പെ​ൻ​ഷ​ന് അ​ർ​ഹ​രാ​ണെ​ന്നും സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നു മു​ന്നി​ൽ ത​ങ്ങ​ൾ നി​സ​ഹാ​യ​രാ​ണെ​ന്നും കൃ​ഷി വ​കു​പ്പി​ലെ ഉ​ദോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.