പു​റ​മ​റ്റ​ത്ത് അ​വി​ശ്വാ​സ​ച​ർ​ച്ച​യ്ക്കെ​ത്താ​ൻ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം
Monday, July 4, 2022 10:30 PM IST
കോ​ഴ​ഞ്ചേ​രി: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ഡി​എ​ഫി​ലെ ശോ​ശാ​മ്മ തോ​മ​സി​നെ​തി​രേ ഏ​ഴി​ന് അ​വ​ത​രി​പ്പി​ക്കു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ലും വോ​ട്ടെ​ടു​പ്പി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​ക്കും ആ​റ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്.
ഏ​ഴി​നു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ വ​ന്നു മ​ട​ങ്ങു​ന്ന​തി​നും മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​ൻ ന​ൽ​കി​യ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റി​നും മെം​ബ​ർ​മാ​ർ​ക്കും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​യ​റാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
സി​പി​എം സ്വ​ത​ന്ത്രാം​ഗ​മാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജി​വ​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ ഇ​തു ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ​ങ്കെ​ടു​ത്തി​ല്ല. യു​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഏ​ഴു​പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നാ​യി. ഭൂ​രി​പ​ക്ഷ​മു​ള്ള പ്ര​സി​ഡ​ന്‍റി​നെ ഓ​ഫീ​സി​ൽ ക​യ​റ്റി​ല്ലെ​ന്ന ത​ര​ത്തി​ൽ നി​ല​പാ​ടെ​ടു​ത്ത എ​ൽ​ഡി​എ​ഫ് നീ​ക്ക​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​സി​ഡ​ന്‍റി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​സാ​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ന​ശി​പ്പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നും ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
പു​റ​മ​റ്റ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ നേ​ര​ത്തെ സി​പി​എം ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സം​ഘ​ർ​ഷ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം പാ​ലി​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ന​ൽ​കി​യി​ട്ടു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യം പ​രി​ഗ​ണി​ക്കു​ന്ന​തി​നു വേ​ണ്ടി എ​ഴി​ന് വി​ളി​ച്ചി​ട്ടു​ള്ള യോ​ഗം ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​ധി​കാ​രി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും നേ​ര​ത്തെ ക​ത്തു ന​ൽ​കി​യി​രു​ന്നു. ഈ ​ക​ത്തു​ക​ളു​ടെ പ​ക​ർ​പ്പും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​ഭി​ഭാ​ഷ​ക​ൻ മു​ഖാ​ന്ത​രം കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യി​രു​ന്നു. കേ​സി​ലെ എ​തി​ർ​ക​ക്ഷി​ക​ളാ​യ എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ യാ​തൊ​രു ബു​ദ്ധി​മു​ട്ടും യോ​ഗ​ത്തി​ൽ ഉ​ണ്ടാ​ക്കി​ല്ലെ​ന്ന ഉ​റ​പ്പും കോ​ട​തി മു​ന്പാ​കെ ന​ൽ​കി​യി​രു​ന്നു.