പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ മ​റ്റൊ​രു കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ​കൂ​ടി
Wednesday, June 29, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​ഗ​ര​സ​ഭ​യ്ക്കു പു​തി​യ ഒ​രു സ​മ്മേ​ള​ന ഹാ​ൾ കൂ​ടി.
പ​ത്ത​നം​തി​ട്ട - അ​ഴൂ​ർ റോ​ഡി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പം പ​ഴ​യ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളാ​യി ന​വീ​ക​രി​ച്ച​ത്. സെ​മി​നാ​റു​ക​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഹാ​ൾ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.
കേ​ന്ദ്രീ​കൃ​ത ശീ​തീ​ക​ര​ണ സം​വി​ധാ​നം, ആ​ധു​നി​ക ശ​ബ്ദ​വി​ന്യാ​സം, പ്രൊ​ജ​ക്ട​ർ, മ​നോ​ഹ​ര​മാ​യ ഇ​രി​പ്പി​ട​ങ്ങ​ൾ, ശു​ചി​മു​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1400 ച​തു​ര​ശ്ര അ​ടി സ്ഥ​ല​ത്താ​ണ് എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ​ക്കും കൂ​ടു​ത​ൽ ഇ​ടം ഒ​രു​ക്കു​ക എ​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ഴ്ച​പ്പാ​ടാ​ണ് പു​തി​യ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.