വ​ട​ശേ​രി​ക്ക​ര സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 53.02 കോ​ടി രൂ​പ
Monday, June 27, 2022 10:38 PM IST
റാ​ന്നി: വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 53.02 കോ​ടി രൂ​പ. മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ, വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള ബൃ​ഹ​ത്താ​യ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ മ​ണി​യാ​റി​ലെ പ​മ്പ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഡാ​മി​ൽ നി​ന്നാ​ണ് ജ​ലം ശേ​ഖ​രി​ക്കു​ന്ന​ത്.
പ​മ്പ ഇ​റി​ഗേ​ഷ​ന്‍റെ മ​ണി​യാ​റി​ലെ സ്ഥ​ല​ത്ത് ഒ​ന്പ​ത് എം​എ​ൽ​ഡി ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. ഇ​വി​ടെ​നി​ന്നും 90 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ശു​ദ്ധീ​ക​രി​ക്കു​ക. തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വി​ത​ര​ണ ടാ​ങ്കു​ക​ളി​ൽ എ​ത്തി​ക്കും. ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നും പേ​ഴും​പാ​റ​യി​ൽ ഏ​ഴു​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കി​ലും താ​ഴെ ര​ണ്ടു ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഭൂ​ത​ല ടാ​ങ്കും നി​ർ​മി​ക്കും. പ​ത്താം ബ്ലോ​ക്ക്, അ​യ്യ​പ്പ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 4.5 ല​ക്ഷം ലി​റ്റ​റ ശേ​ഷി​യു​ള്ള ടാ​ങ്കും സ്ഥാ​പി​ച്ചാ​യി​രി​ക്കും പ​ഞ്ചാ​യ​ത്തി​ലെ ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ക.
ജ​ല അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​നി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി വ​ഴി വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 33205 ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കും. നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളാ​യ അ​ടി​ച്ചി​പ്പു​ഴ പ​ദ്ധ​തി​യി​ൽ 500 ക​ണ​ക്ഷ​നു​ക​ളും റാ​ന്നി മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ 100 ക​ണ​ക്ഷ​നു​ക​ളും ചി​റ്റാ​റി​ൽ​നി​ന്നും ഉ​ള്ള പ​ദ്ധ​തി​യി​ൽ 50 ക​ണ​ക്ഷ​നു​ക​ളും ന​ൽ​കും. ഇ​തി​നാ​യി 9.20 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ മു​ക്കു​ഴി, പേ​ഴും​പാ​റ, മ​ങ്ങാ​ട്മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നാ​കും.
വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​ൻ. യ​ശോ​ധ​ര​ൻ, ജ​ല അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി.​ആ​ർ. സു​നി​ൽ, ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബാ​ബു​രാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ആ​ർ.​ഡി. അ​തി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.