തി​രു​വ​ല്ല​യി​ൽ അ​വി​ശ്വാ​സം ജൂ​ൺ ര​ണ്ടി​ന്
Tuesday, May 24, 2022 10:33 PM IST
ചെ​യ​ർ​പേ​ഴ്സ​ന്‍റെ രാ​ജി 31ന്

​തി​രു​വ​ല്ല: യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ 31നു ​രാ​ജി​വ​യ്ക്കും. നേ​ര​ത്തെ​യു​ള്ള ധാ​ര​ണ പ്ര​കാ​രം കോ​ൺ​ഗ്ര​സി​നു ല​ഭി​ച്ചി​ട്ടു​ള്ള ആ​ദ്യ ര​ണ്ട​ര​വ​ർ​ഷ​ത്തി​ൽ ഒ​ന്നേ​കാ​ൽ വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച് ബി​ന്ദു ജ​യ​കു​മാ​ർ രാ​ജി​വ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശം കെ​പി​സി​സി ന​ൽ​കി​യി​രു​ന്നു. പാ​ർ​ട്ടി ധാ​ര​ണ പാ​ലി​ക്കാ​ൻ നേ​ര​ത്തെ​ത​ന്നെ ത​യാ​റാ​യി​രു​ന്നെ​ന്ന് ബി​ന്ദു ജ​യ​കു​മാ​ർ പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ഫി​ലി​പ്പ് ജോ​ർ​ജും സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കും. യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം അ​ടു​ത്ത ഒ​ന്നേ​കാ​ൽ​വ​ർ​ഷം കൂ​ടി കോ​ൺ​ഗ്ര​സി​നാ​ണ് അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കു​ക. അ​നു ജോ​ർ​ജി​ന്‍റെ പേ​രാ​കും കോ​ൺ​ഗ്ര​സ് നി​ർ​ദേ​ശി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന.
ര​ണ്ട​ര​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി തു​ട​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കാ​നാ​ണ് ധാ​ര​ണ. കേ​ര​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തും.
എ​ന്നാ​ൽ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ന​ൽ​കി​യി​ട്ടു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൻ​മേ​ൽ ജൂ​ൺ ര​ണ്ടി​നു ച​ർ​ച്ച ന​ട​ത്താ​നു​ള്ള നോ​ട്ടീ​സാ​ണ് ന​ഗ​ര​കാ​ര്യ മേ​ഖ​ല ഡ​യ​റ​ക്ട​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നും അ​തി​നു മു​ന്പാ​യി രാ​ജി​വ​ച്ചാ​ൽ പ്ര​മേ​യം അ​പ്ര​സ​ക്ത​മാ​കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യു​ഡി​എ​ഫി​നു ഭ​ര​ണ​ത്തി​ൽ തി​രി​കെ എ​ത്തു​ക​യെ​ന്ന​തും വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്.
യു​ഡി​എ​ഫ് 16, എ​ൽ‌​ഡി​എ​ഫ് 14, ബി​ജെ​പി ഏ​ഴ്, എ​സ്ഡി​പി​ഐ ഒ​ന്ന്, സ്വ​ത​ന്ത്ര ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് 39 അം​ഗ കൗ​ൺ​സി​ലി​ലെ നി​ല​വി​ൽ അം​ഗ​ബ​ലം. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി വി​ട്ടു​നി​ന്നി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ്, സ്റ്റേ​ഡി​യം അ​ട​ക്കം ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​മു​ര​ടി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.