ക​ലു​ങ്ക് പു​ന​ർ​നി​ർ​മാ​ണ​ത്തി​നി​ടെ പൈ​പ്പ് പൊ​ട്ടി
Monday, May 23, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട - വെ​ട്ടി​പ്പു​റം - ക​ട​മ്മ​നി​ട്ട റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്കാ​ൻ റോ​ഡ് കു​ഴി​ച്ച​തി​നി​ടെ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ജ​ല വി​ത​ര​ണം മു​ട​ങ്ങി.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ മേ​ലേ വെ​ട്ടി​പ്പു​റ​ത്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​മ്പി​ലാ​ണ് റോ​ഡ് പൊ​ളി​ച്ച​ത്. മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ വ​രെ​യു​ള്ള ആ​ളു​ക​ളാ​ണ് വെ​ള്ളം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് പ​ല​ർ​ക്കും കി​ണ​റി​ല്ല. പൈ​പ്പ് ലൈ​ൻ മാ​ത്ര​മാ​ണ് ആ​ശ്ര​യം.

റോ​ഡി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല കെ​എ​സ്ടി​പി​ക്കാ​ണ്. പ​ണി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ഴ​കാ​ര​ണം പ​ല​യി​ട​ത്തും ചെ​ളി​ക്കു​ഴി​യാ​ണ്.

ജ​ല വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി, കെ​എ​സ്ടി​പി അ​ധി​കൃ​ത​രോ​ടു ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ. ​ജാ​സിം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.