ഹോ​ട്ട​ലി​നു​നേ​രേ ആ​ക്ര​മ​ണം; ഉ​ട​മ​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ​യും കേ​സ്
Monday, May 23, 2022 10:22 PM IST
തി​രു​വ​ല്ല: മ​ന്നം​ക​ര​ച്ചി​റ​യി​ൽ ഹോ​ട്ട​ലി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​രു​ടെ പ​രാ​തി​യി​ൽ ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ​യും കേ​സ്. ഹോ​ട്ട​ൽ ഉ​ട​മ​ക​ളാ​യ ദ​ന്പ​തി​ക​ൾ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഹോ​ട്ട​ലി​ലെ​ത്തി​യ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ക​ട​യ്ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും ഉ​ട​ക​ളെ മ​ർ​ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി ഉ​ണ്ടാ​യ​ത്. രാ​ഷ്ട്രീ​യ​പ്പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്നാ​ൽ ഹോ​ട്ട​ലി​ലെ​ത്തി​യ ത​ങ്ങ​ളെ ദ​ന്പ​തി​ക​ൾ ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി. മ​ന്ന​ൻ​ക​ര​ച്ചി​റ​യി​ൽ ശ്രീ​മു​രു​ക​ൻ ഹോ​ട്ട​ൽ ന​ട​ത്തി​വ​ന്ന മു​രു​ക​ൻ, ഉ​ഷ ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.