പ​രി​ശീ​ല​നം നടത്തി
Saturday, May 21, 2022 11:14 PM IST
റാ​ന്നി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ "എ​ന്‍റെ തൊ​ഴി​ല്‍ എ​ന്‍റെ അ​ഭി​മാ​നം' പ​ദ്ധ​തി​യു​ടെ അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ത​ല പ​രി​ശീ​ല​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. സ​തീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ എം.​കെ. ആ​ന്‍​ഡ്രൂ​സ്, അ​ഞ്ജു ജോ​ണ്‍, സെ​ക്ര​ട്ട​റി സു​ധാ​കു​മാ​രി, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഓ​മ​നാ രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി.​കെ. രാ​ജ​ഗോ​പാ​ല്‍, സ്മി​താ തോ​മ​സ്, ഷെ​മീ​നാ സു​ധീ​ര്‍, അ​ക്സാ സ​ജു എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. അ​ങ്ങാ​ടി​ പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ര്‍​ഡു​ക​ളി​ലു​മു​ള്ള എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും 22 മു​ത​ല്‍ 27 വ​രെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും.