ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫ് ര​ണ്ട്, യു​ഡി​എ​ഫ് ഒ​ന്ന്
Wednesday, May 18, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ര​ണ്ടെ​ണ്ണം എ​ൽ​ഡി​എ​ഫി​നും ഒ​രെ​ണ്ണം യു​ഡി​എ​ഫി​നും ല​ഭി​ച്ചു.
കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൃ​ന്ദാ​വ​നം, റാ​ന്നി - അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഈ​ട്ടി​ച്ചു​വ​ട് വാ​ർ​ഡു​ക​ളി​ലാ​ണ് എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. കോ​ന്നി​യി​ലെ പ​തി​നെ​ട്ടാം വാ​ർ​ഡ് യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി. കൊ​റ്റ​നാ​ട്ടെ വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി​യ​പ്പോ​ൾ അ​ങ്ങാ​ടി​യി​ലേ​ത് യു​ഡി​എ​ഫി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​റ്റ​നാ​ട്ട് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പി​ച്ച​ത്. കോ​ന്നി​യി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ച വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് മൂ​ന്നാ​മ​താ​കു​ക​യും ചെ​യ്തു.
അ​ങ്ങാ​ടി​യി​ൽ എ​ൽ‌​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചു
റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വാ​ർ​ഡ് കൂ​ടി ല​ഭി​ച്ച​തോ​ടെ എ​ൽ​ഡി​എ​ഫി​നു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മാ​യി.
13 അം​ഗ ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് ആ​റ്, യു​ഡി​എ​ഫ് ആ​റ്, ബി​ജെ​പി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​തോ​ടെ അം​ഗ​ബ​ലം ഏ​ഴാ​യി.
ഇ​എ​ൽ​ഡി​എ​ഫ് - 7, യു​ഡി​എ​ഫ് - 5, ബി​ജെ​പി - 1 എ​ന്നാ​യി ക​ക്ഷി​നി​ല.
നേ​ര​ത്തെ എ​ൽ​ഡി​എ​ഫി​ലെ ബി​ന്ദു റെ​ജി പ്ര​സി​ഡ​ന്‍റാ​യും യു​ഡി​എ​ഫി​ലെ മു​ഹ​മ്മ​ദ് ഖാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച എ​ൽ​ഡി​എ​ഫി​ന് ഇ​നി ഒ​റ്റ​യ്ക്ക് ഭ​രി​ക്കാം. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
വി​ജ​യി​ച്ച കു​ഞ്ഞു​മ​റി​യാ​മ്മ​യെ അ​നു​മോ​ദി​ച്ചു ന​ട​ന്ന യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട‌േ​റി‍​യ​റ്റം​ഗം പി.​ആ​ർ. പ്ര​സാ​ദ് ഉ​ദ്ഘാ​ടി​നം ചെ​യ്തു. കെ.​കെ. സു​രേ​ന്ദ്ര​ൻ ബെ​ഞ്ച​മി​ൻ ജോ​സ്ജേ​ക്ക​ബ്, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി, ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ, ടി​ബു പു​ര​ക്ക​ൽ, വി​ജോ​യി പു​ള്ളോ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ങ്ങാ​ടി ഈ​ട്ടി​ച്ചു​വ​ട് വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചു
റാ​ന്നി: അ​ങ്ങാ​ടി​യി​ൽ യു​ഡി​എ​ഫ് കോ​ട്ട പി​ടി​ച്ചെ​ടു​ത്ത് എ​ൽ​ഡി​എ​ഫ്. അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് (ഈ​ട്ടി​ച്ചു​വ​ട്) ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കു​ഞ്ഞു​മ​റി​യാ​മ്മ 179 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് യു​ഡി​എ​ഫി​ലെ സൂ​സ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മാ​യി. 474 വോ​ട്ടു​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്. യു​ഡി​എ​ഫ് 295 ഉം ​ബി​ജെ​പി 20 ഉം ​വോ​ട്ടു​ക​ൾ നേ​ടി.
ഈ​ട്ടി​ച്ചു​വ​ട് വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന യു​ഡി​എ​ഫി​ലെ കൊ​ച്ചു​മോ​ൾ പൂ​വ​ത്തൂ​ർ വി​ദേ​ശ​ത്തു പോ​യ ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 225 വോ​ട്ടു​ക​ൾ​ക്കാ​ണ് കൊ​ച്ചു​മോ​ൾ പൂ​വ​ത്തൂ​ർ വി​ജ​യി​ച്ച​ത്.

ന​റു​ക്കെ​ടു​പ്പ് തു​ണ​ച്ചു: കൊ​റ്റ​നാ​ട് വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ്

കൊ​റ്റ​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ‌​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫി​നു വി​ജ​യം. സി​പി​ഐ​യി​ലെ റോ​ബി ഏ​ബ്ര​ഹാ​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
റോ​ബി ഏ​ബ്ര​ഹാ​മി​നും കോ​ൺ​ഗ്ര​സി​ലെ സ​നോ​ഷ് കാ​വു​ങ്ക​ലി​നും 297 വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ചു. ബി​ജെ​പി​യി​ലെ പി.​ടി. സു​ധ​യ്ക്ക് 213 വോ​ട്ടും ല​ഭി​ച്ചു.
തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി പ​ഞ്ചാ​യ​ത്ത് രാ​ജ് അ​ക്ട് 79 പ്ര​കാ​രം തു​ല്യം വോ​ട്ടു​ക​ൾ നേ​ടി​യ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ എ​ഴു​തി അ​തി​ൽ നി​ന്ന് ന​റു​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. റോ​ബി ഏ​ബ്ര​ഹാ​മി​നെ​യാ​ണ് ഭാ​ഗ്യം തു​ണ​ച്ച​ത്. വോ​ട്ടെ​ടു​പ്പ് ദി​വ​സം ത​ർ​ക്ക​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ ഒ​രു വോ​ട്ട് ടെ​ൻ​ഡേ​ഡ് വോ​ട്ടാ​യി മാ​റ്റി​വ​ച്ചി​രു​ന്നെ​ങ്കി​ലും ക​വ​ർ പൊ​ട്ടി​ക്കാ​ൻ വ​ര​ണാ​ധി​കാ​രി ത​യാ​റാ​യി​ല്ല. ഇ​തു​കൂ​ടി എ​ണ്ണ​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ന​റു​ക്കെ​ടു​പ്പ് ന​ട​ക്ക​ട്ടേ​യെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന്‍റേ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ മ​നോ​ജ് ച​ര​ളേ​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡം​ഗ​മാ​യി നി​യ​മി​ക്ക​പ്പെ​ട്ട​തി​നേ തു​ട​ർ​ന്നു​ള്ള ഒ​ഴി​വി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ മ​റ്റൊ​രു മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്ന പി.​ടി. സു​ധ.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ നി​ല​വി​ലെ അം​ഗ​ബ​ലം അ​നു​സ​രി​ച്ച് എ​ൽ​ഡി​എ​ഫി​ന് എ​ട്ടം​ഗ​ങ്ങ​ളു​ണ്ട്. എ​ൻ​ഡി​എ - നാ​ല്, കോ​ൺ​ഗ്ര​സ് - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​ർ.