ലൈ​ഫ് മി​ഷ​ന്‍: ജി​ല്ല​യി​ല്‍ 504 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ന​ല്‍​കി
Wednesday, May 18, 2022 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 504 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ന്ന് ഭ​വ​ന​മെ​ന്ന സ്വ​പ്‌​നം പൂ​വ​ണി​ഞ്ഞ​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഐ​മാ​ലി ഈ​സ്റ്റ് മൂ​ന്നാം വാ​ര്‍​ഡി​ലെ സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട് നാ​ട മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ 166 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ന​ല്‍​കി​യ​ത്.

സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം നൂ​റ് ദി​ന​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 20,808 പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​ന്ന് സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ​രു വീ​ട് ഉ​ണ്ടാ​കു​ക എ​ന്ന​ത് മ​നു​ഷ്യ​ര്‍​ക്ക് ന​ല്‍​കു​ന്ന ആ​ത്മ​വി​ശ്വാ​സം വ​ള​രെ വ​ലു​താ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട സു​ര​ക്ഷാ​പ​ദ്ധ​തി​യാ​യ "ലൈ​ഫ് മി​ഷ​ന്‍' വ​ഴി കേ​ര​ള​ത്തി​ല്‍ പാ​ര്‍​പ്പി​ട​മി​ല്ലാ​ത്ത ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ര്‍​ക്കാ​ണ് സ്വ​പ്‌​ന​സാ​ക്ഷാ​ത്കാ​രം ല​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​സി. അ​ജ​യ​ന്‍, ഓ​മ​ല്ലൂ​ര്‍ വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​തി​ര അ​ര്‍​ജു​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.