റേ​ഷ​ന്‍ ലൈ​സ​ന്‍​സി: 19 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, May 18, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ പു​തു​താ​യി ലൈ​സ​ന്‍​സി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ച 19 ഒ​ഴി​വു​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. നി​ല​വി​ല്‍ ലൈ​സ​ന്‍​സി​ക​ളെ നി​യ​മി​ക്കു​ന്ന​ത് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളാ​യ, പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ, ഭി​ന്ന​ശേ​ഷി എ​ന്നീ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും. ലൈ​സ​ന്‍​സി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന താ​ലൂ​ക്ക്, റേ​ഷ​ന്‍​ക​ട ന​മ്പ​ര്‍, പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, സ്ഥ​ലം - വി​ഭാ​ഗം എ​ന്നി​വ ഉ​ള്‍​പ്പെ​ട്ട ലി​സ്റ്റ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലും എ​ല്ലാ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.
നി​ര്‍​ദി​ഷ്ട ഫോ​റ​ത്തി​ല്‍ അ​ല്ലാ​ത്ത​തും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഉ​ള്‍​ക്കൊ​ള​ളി​ച്ചി​ട്ടി​ല്ലാ​ത്ത​തും, നി​ശ്ചി​ത തീ​യ​തി​ക്ക​കം ല​ഭി​ക്കാ​ത്ത​തു​മാ​യ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല. അ​പേ​ക്ഷ​ക​ര്‍ കേ​ര​ള ടാ​ര്‍​ജ​റ്റ​ഡ് പ​ബ്ലി​ക്ക് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സി​സ്റ്റം ക​ണ്‍​ട്രോ​ള്‍ ഓ​ര്‍​ഡ​ര്‍ 2021 പ്ര​കാ​രം വ്യ​ക്തി​ഗ​ത അ​പേ​ക്ഷ​ക​ള്‍ കെ​ടി​പി​ഡി​എ​സ് ഓ​ര്‍​ഡ​ര്‍ 2021 അ​നു​ബ​ന്ധം 7 ഫോ​റം ജി ​പ്ര​കാ​ര​വും സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ വ​നി​താ കൂ​ട്ടാ​യ്മ, വ​നി​താ സ്വ​യം സ​ഹാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ കെ​ടി​പി​ഡി​എ​സ് ഓ​ര്‍​ഡ​ര്‍ 2021 അ​നു​ബ​ന്ധം 8 ഫോ​റം എ​ച്ച് പ്ര​കാ​ര​വും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യി​ലെ എ​ല്ലാ കോ​ള​ങ്ങ​ളും വ്യ​ക്ത​മാ​യി പൂ​രി​പ്പി​ച്ച് ഫോ​ട്ടോ പ​തി​പ്പി​ച്ച് ജൂ​ണ്‍ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മു​ന്പ് നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ലും (www.civilsupplieskerala.gov.in) അ​ത​ത് ജി​ല്ലാ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​ണ്.

റെ​യി​ൻ ഗാ​ർ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ

കു​ന്ന​ന്താ​നം: ക​ർ​ഷ​ക​ൻ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ ന​ട​യ്ക്ക​ൽ ജം​ഗ്ഷ​നി​ലു​ള്ള ഡി​പ്പോ​യി​ൽ റെ​യി​ൻ ഗാ​ർ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9446126460.