കാ​ട്ടു​പ​ന്നി​യെ പ്ര​തി​രോ​ധി​ക്കാം ! ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ വേ​ലി നി​ര്‍​മാ​ണ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Friday, January 28, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് വ​ന്‍ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ന് 75 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ​ദ്ധ​തി​യി​ലേ​ക്ക് പ​ണം നീ​ക്കി​വ​യ്ക്കും. 2.53 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്. പ​കു​തി പ​ണം ഗു​ണ​ഭോ​ക്‌​തൃ വി​ഹി​ത​മാ​ണ്. റ​ബ​ര്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ കൃ​ഷി​യി​ട​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

കൃ​ഷി ഭൂ​മി​ക്കു​ചു​റ്റും ബ​ല​വ​ത്താ​യ തൂ​ണു​ക​ളി​ല്‍ ക​മ്പി​വേ​ലി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും കൃ​ഷി​യി​ട​ത്തെ ര​ക്ഷി​ക്കാ​നാ​കും. 60 മി​ല്ലി​മീ​റ്റ​ര്‍ ക​ന​മു​ള്ള പ്ര​ത്യേ​ക​ത​രം ക​മ്പി ഉ​പ​യോ​ഗി​ച്ചു​ള്ള വേ​ലി​യാ​ണ് ‌നി​ര്‍​മി​ക്കേ​ണ്ട​ത്. വേ​ലി ഇ​രു​മ്പു തൂ​ണു​ക​ളി​ലോ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ലോ ബ​ന്ധി​പ്പി​ക്കാം. ഒ​ന്ന​ര മീ​റ്റ​ര്‍ ഉ​യ​ര​മെ​ങ്കി​ലും ഇ​തി​നു​ണ്ടാ​ക​ണം. ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് അ​ര അ​ടി​യെ​ങ്കി​ലും നി​ര്‍​മാ​ണം ഉ​ണ്ടാ​ക​ണം. ഒ​രു മീ​റ്റ​ര്‍ വേ​ലി നി​ര്‍​മാ​ണ​ത്തി​ന് 500 രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 15 മീ​റ്റ​റി​ന് 7556 രൂ​പ​യാ​ണ് കൃ​ഷി​വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള ക​ണ​ക്ക്.

കൃ​ഷി​വ​കു​പ്പ് എ​ന്‍​ജി​നി​യ​ര്‍ ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള ക​മ്പി വേ​ലി നി​ര്‍​മാ​ണം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റു​ള്ള ക​ര്‍​ഷ​ക​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. ഇ​തി​നു വേ​ണ്ടി വ​രു​ന്ന ചെ​ല​വി​ന്‍റെ പ​കു​തി തു​ക ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ല്‍​കും. ബാ​ക്കി തു​ക ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ക​ര്‍​ഷ​ക​ര്‍ ന​ല്‍​ക​ണം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​റ​ക്കോ​ട്, കോ​ന്നി, റാ​ന്നി, ഇ​ല​ന്തൂ​ര്‍, കോ​യി​പ്രം, മ​ല്ല​പ്പ​ള്ളി, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള 24 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​ക്കൊ​ല്ലം 500 ക​ര്‍​ഷ​ക​രെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ബ​ല​മു​ള്ള ക​മ്പി​വേ​ലി നേ​രി​ട്ട് ത​ന്നെ ക​ര്‍​ഷ​ക​ര്‍ വാ​ങ്ങ​ണം. നി​ര്‍​മാ​ണം പ​രി​ശോ​ധി​ച്ച​ശേ​ഷം സ​ബ്‌​സി​ഡി തു​ക ക​ര്‍​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്‍​കും. മൊ​ത്തം ചെ​ല​വി​ന്‍റെ പ​കു​തി തു​ക​യാ​ണ് സ​ബ്‌​സി​ഡി​യാ​യി ല​ഭി​ക്കു​ന്ന​ത്.

ഒ​ന്നി​ല​ധി​കം കൃ​ഷി​യി​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് കൂ​ട്ടാ​യും പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.